ബറേലി: മൊറാദാബാദിലെസ്വകാര്യ ആശുപത്രിയിൽ രാത്രി ഡ്യൂട്ടിയിലായിരുന്ന 20 കാരിയായ നഴ്‌സിനെ സ്ഥാപനം നടത്തുന്ന ഡോക്ടർ ബലാത്സംഗം ചെയ്തതായി പരാതി. വാർഡ് ബോയിയുടെയും മറ്റൊരു നഴ്‌സിന്റെയും സഹായത്തോടെയായിരുന്നു ക്രൂരകൃത്യം. സംഭവത്തിൽ മൂന്ന് പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ദലിത് പെൺകുട്ടിയാണ് അതിക്രമത്തിനിരയായത്. ആശുപത്രി ഉടമയും ഡോക്ടറുമായ മുഹമ്മദ് ഷാനവാസാണ് അറസ്റ്റിലായതെന്ന് മൊറാദാബാദ് അഡീഷണൽ എസ്പി സന്ദീപ് കുമാർ മീണ പറഞ്ഞു.
മൂന്ന് പേർക്കെതിരെ ബിഎൻഎസ് സെക്ഷൻ 61-2 (ക്രിമിനൽ ഗൂഢാലോചന), 64 (ബലാത്സംഗം), 351-2 (മറ്റൊരാൾക്ക് ഏതെങ്കിലും വിധത്തിൽ ഭീഷണിപ്പെടുത്തൽ), 127-2 (തെറ്റായ തടങ്കലിൽ വയ്ക്കൽ) എന്നിവ പ്രകാരവും എസ്‌സി/എസ്ടി ആക്‌ട് പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. തെളിവുകൾ ശേഖരിക്കുന്നതിനായി ആശുപത്രി സീൽ ചെയ്തു. അന്വേഷണം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുവതിയെ വൈദ്യപരിശോധനയ്ക്ക് അയക്കുമെന്നും ഉടൻ മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.