30.1 C
Iritty, IN
September 15, 2024
  • Home
  • Uncategorized
  • പെൺകുട്ടികൾ ലൈംഗികാസക്തി നിയന്ത്രിക്കണമെന്ന കൽക്കത്ത ഹൈക്കോടതി പരാമർശം അനാവാശ്യം, റദ്ദാക്കി സുപ്രീം കോടതി
Uncategorized

പെൺകുട്ടികൾ ലൈംഗികാസക്തി നിയന്ത്രിക്കണമെന്ന കൽക്കത്ത ഹൈക്കോടതി പരാമർശം അനാവാശ്യം, റദ്ദാക്കി സുപ്രീം കോടതി


ദില്ലി: പെൺകുട്ടികൾ ലൈംഗികാസക്തി നിയന്ത്രിക്കണം എന്ന കൽക്കത്ത ഹൈക്കോടതി പരാമർശം സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതി വിധിയും പരാമർശങ്ങളും അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ നടന്ന ലൈംഗികാതിതക്രമക്കേസിലെ വിധി പ്രസ്താവനക്കിടെയായിരുന്നു കൽകത്ത ഹൈക്കോടതിയുടെ വിവാദ പരാമർശം.കഴിഞ്ഞ ഓക്ടോബറിലാണ് സംഭവം.

കൌമാരക്കാരായ പെൺകുട്ടികൾ ലൈംഗികാസക്തി നിയന്ത്രിക്കണമെന്നും രണ്ട് മിനിറ്റ് മാത്രം നീണ്ടു നിൽക്കുന്ന ആനന്ദം ആസ്വദിക്കുന്നവൾ സമൂഹത്തിന്റെ കണ്ണിൽ പരാജയമാണെന്നും കോടതിയുടെ പരാമർശിച്ചിരുന്നു. പരാമർശത്തിനെത്തുടർന്ന് ഡിസംബറിൽ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി ഹൈക്കോടതിയുടെ പരാമർശം ആക്ഷേപകരവും അനാവശ്യവുമെന്ന് ചൂണ്ടിക്കാട്ടി.വിധിന്യായങ്ങൾ എഴുതുന്പോൾ ജഡ്ജിമാർ പ്രസംഗിക്കുകയല്ല വേണ്ടതെന്നും ഇത്തരം വിധിന്യായങ്ങൾ തീർത്തും തെറ്റാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Related posts

സ്‌മാർട്ട്‌ഫോണ്‍ വിപണിയിൽ സ്മാർട്ടായി ഇന്ത്യ; കയറ്റുമതി കൂടുതൽ ഈ രാജ്യത്തേക്ക്

Aswathi Kottiyoor

കുഴല്‍നാടന്‍റെ ചിന്നക്കനാൽ ഭൂമിയിൽ 50 സെന്‍റ് അധികം, മാത്യു ക്രമക്കേട് നടത്തിയെന്ന് തെളിവില്ലെന്നും വിജിലന്‍സ്

Aswathi Kottiyoor

സഭാ നേതാക്കളോട് അനുഗ്രഹം തേടി സുരേഷ് ഗോപി; ഇന്ന് കോഴിക്കോടെത്തും, നാളെ കണ്ണൂരിൽ നായനാരുടെ വീട് സന്ദർശിക്കും

Aswathi Kottiyoor
WordPress Image Lightbox