23.1 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • സഹായധനത്തിൽ നിന്ന് ഇഎംഐ പിടിച്ചു, കേരളാ ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധം, ഇരച്ചെത്തി യുവജന സംഘടനകൾ,സംഘർഷം
Uncategorized

സഹായധനത്തിൽ നിന്ന് ഇഎംഐ പിടിച്ചു, കേരളാ ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധം, ഇരച്ചെത്തി യുവജന സംഘടനകൾ,സംഘർഷം

കൽപ്പറ്റ : വയനാട്ടിലെ ദുരിതബാധിതർക്കുളള സർക്കാരിന്റെ അടിയന്തിര ധനസഹായം അക്കൗണ്ടിൽ വന്നതിന് പിന്നാലെ വായ്പാ ഇഎംഐ പിടിച്ച സംഭവത്തിൽ കേരളാ ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധം ശക്തം. യുവജന സംഘടനകളുടെ നേതൃത്വത്തിൽ കൽപ്പറ്റയിലെ ഗ്രാമീണ ബാങ്കിന്റെ റീജിയണൽ ഓഫീസിലേക്ക് പ്രതിഷേധക്കാർ ഇടിച്ചുകയറിയതോടെ സ്ഥലത്ത് വൻ തോതിൽ പൊലീസ് സംഘത്തെ വിന്യസിച്ചു. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് ,യൂത്ത് ലീഗ്, യുവമോർച്ച അടക്കം സംഘടനകളാണ് ബാങ്കിന് മുന്നിൽ പ്രതിഷേധിക്കുന്നത്.

ദുരിത ബാധിതരുടെ പണം അക്കൊണ്ടിൽ നിന്നും പിടിച്ച ബാങ്ക് മാനേജർ മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. അതുണ്ടായില്ലെങ്കിൽ ബാങ്കിനെതിരെ ക്യാമ്പയിൻ നടത്തുo.പൊതുസമൂഹത്തോട് ബാങ്കിന് കടപ്പാടില്ലേയെന്നും ഡിവൈഎഫ്ഐ ചോദിച്ചു. പ്രശ്നം പൂർണമായി പരിഹരിച്ചില്ലെങ്കിൽ ജില്ലയിലെ സകല ബ്രാഞ്ചിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.

Related posts

കുവൈത്ത് അപകടം ദൗര്‍ഭാഗ്യകരം, ഞങ്ങളുടെ ഭാഗത്ത് തെറ്റില്ല, ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയില്ല: കെജി എബ്രഹാം

Aswathi Kottiyoor

ഓടിളക്കാൻ കമ്പി ചൂൽ, കൊടുവാളുകൊണ്ട് തകർത്തത് 3 കാണിക്ക വഞ്ചി, തൃപ്പൂരട്ടക്കാവ് ക്ഷേത്രത്തിൽ വീണ്ടും കവർച്ച

Aswathi Kottiyoor

ജൽജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി പായം പഞ്ചായത്തിൽ അടുത്ത മാസO പഞ്ചായത്തുകളിൽ കുടിവെള്ള വിതരണ പദ്ധതികൾ കമ്മീഷൻ നടത്തും

Aswathi Kottiyoor
WordPress Image Lightbox