24.6 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • ശബരിമല തീർത്ഥാടനത്തിനെത്തിയ യുവാവ് പമ്പയിൽ ഒഴുക്കിൽപ്പെട്ടു, കണ്ടയുടൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ചാടി രക്ഷിച്ചു
Uncategorized

ശബരിമല തീർത്ഥാടനത്തിനെത്തിയ യുവാവ് പമ്പയിൽ ഒഴുക്കിൽപ്പെട്ടു, കണ്ടയുടൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ചാടി രക്ഷിച്ചു


പമ്പ: ശബരിമല തീർത്ഥാടനത്തിനെത്തി പമ്പയിൽ കുളിക്കവെ ഒഴുക്കിൽപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി. പമ്പയാറ്റിൽ ത്രിവേണി പാലത്തിനു സമീപം കുളിക്കുകയായിരുന്ന ബാംഗ്ലൂർ സ്വദേശി ആനന്ദ് (36) എന്ന തീർത്ഥടകനാണ് ഒഴുക്കിൽപ്പെട്ടത്. ആനന്ദിനെ അഗ്നിശമനസേനയാണ് സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തിയത്.

ശനിയാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് ആനന്ദ് ഒഴുക്കിൽ പെട്ടത്. മീറ്ററുകളോളം മുങ്ങിതാണ് ഒഴുകിവന്ന ആനന്ദ് സുരക്ഷയുടെ ഭാഗമായി നദിയിൽ അഗ്നിശമന സേന വലിച്ചു കെട്ടിയിരുന്ന കയറിൽ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ മുങ്ങിപ്പോകുകയായിരുന്നു. മാസപൂജ സ്പെഷ്യൽ ഡ്യൂട്ടിക്ക് വന്ന അഗ്നിശമന സേനയിലെ ഫയർ &റെസ്ക്യൂ ഓഫീസർമാരായ ബിജു വി ആർ, രതീഷ് ബി, കണ്ണൻ എസ് എന്നിവർ ഇത് കാണുകയും, നല്ല ഒഴുക്കുള്ള വെള്ളത്തിലേക്ക് ഇറങ്ങി സാഹസികമായി നീന്തിച്ചെന്ന് രക്ഷിക്കുകയുമായിരുന്നു.

Related posts

കൊച്ചിക്ക് ആശ്വാസവാർത്ത!,ബിപിസിഎല്ലിന്‍റെ ജൈവമാലിന്യ സംസ്കരണ പ്ലാന്‍റിന് അനുമതി, മന്ത്രിസഭാ തീരുമാനങ്ങളറിയാം

Aswathi Kottiyoor

പ്രഖ്യാപനം പാഴായി, തലസ്ഥാനത്ത് സ്മാര്‍ട്ട് റോഡുകള്‍ തുറന്നെങ്കിലും ദുരിതമൊഴിഞ്ഞില്ല

Aswathi Kottiyoor

മൊഴി മാറ്റി പറഞ്ഞ് പ്രതി, പൊലീസിന് വെല്ലുവിളി; നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്താൻ തെരച്ചിൽ

Aswathi Kottiyoor
WordPress Image Lightbox