22.2 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം തിങ്കളാഴ്ച, ദുരിതബാധിതരുടെ വായ്പക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുമോ?
Uncategorized

സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം തിങ്കളാഴ്ച, ദുരിതബാധിതരുടെ വായ്പക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുമോ?


തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ വായ്പാ ബാധ്യതകൾ ചർച്ച ചെയ്യാൻ സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം തിങ്കളാഴ്ച ചേരും. തിരുവനന്തപുരത്താണ് നിർണായക യോഗം. ദുരിതബാധിതരുടെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതുൾപ്പടെ യോഗത്തിൽ ചർച്ചയാകും. ഉരുൾപ്പൊട്ടലിന്റെ ഇരയായി എല്ലാം നഷ്ടപ്പെട്ടവരുടെ ബാങ്ക് വായ്പകൾ അടക്കം സാമ്പത്തിക ബാധ്യതയിലും തിരിച്ചടവിലും മാനുഷിക പരിഗണന നൽകണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു. നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിലും ദുരിതബാധിതരുടെ വായ്പബാധ്യതയിൽ ഇളവ് വേണമെന്ന ആവശ്യം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ദുരിതബാധിതരെ എങ്ങനെ സഹായിക്കാമെന്നതടക്കം ബാങ്കേഴ്സ് സമിതി ചർച്ച ചെയ്യും.

അതേ സമയം, നേരത്തെ വയനാട് ദുരിത ബാധിതരുടെ വായ്പാ ബാധ്യതകൾ എഴുതിത്തള്ളുമെന്ന് കേരളാ ബാങ്ക് പ്രഖ്യാപിച്ചിരുന്നു. മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരിച്ച് പോയവര്‍, ഈടു നൽകിയ വീടും വസ്തുവകകളും ഉരുളെടുത്ത് പോയവര്‍, ഇത്തരക്കാരുടെ ബാധ്യതകളെല്ലാം എഴുതിത്തള്ളാനാണ് കേരളാ ബാങ്ക് ഭരണസമിതിയുടെ തീരുമാനം. തോട്ടം തൊഴിലാളികളുടെ ക്ഷേമം മുൻനിര്‍ത്തിയ പ്രത്യേക വായ്പാ പദ്ധതിയിൽ ഉൾപ്പെട്ടവര്‍ മുതൽ വിനോദ സഞ്ചാര മേഖലയിൽ മുതൽ മുടക്കിയവര്‍ വരെ കേരളാ ബാങ്ക് ചൂരൽമല ശാഖയിൽ ഗുണഭോക്താക്കളായുണ്ട്.

Related posts

മലമ്പുഴയിൽ യുവാവും പതിനാറുകാരിയും പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ

Aswathi Kottiyoor

ബെംഗളൂരു ഇരട്ട കൊലപാതകം: ക്വട്ടേഷൻ നൽകിയ കമ്പനി മേധാവി അറസ്റ്റിൽ

Aswathi Kottiyoor

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

Aswathi Kottiyoor
WordPress Image Lightbox