സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കര ത്താഴത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി ബിനു മാനുവൽ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഇരിട്ടി ഉപജില്ലയിൽ കഴിഞ്ഞ വർഷത്തെ മികച്ച ജെ ആർ സി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ ജോസ് സ്റ്റീഫൻ സാറിനെ ആദരിച്ചു. പിടിഎ പ്രസിഡണ്ട് ജെയിംസ് അഗസ്റ്റിൻ ,സീനിയർ അസിസ്റ്റൻറ് റിജോയ് എം എം , ജെ ആർ സി കൗൺസിലർ ശ്രീമതി സോളി ജോസഫ്, മരിയ തോമസ് ,അമീൻ റാഷിദ്, അൻസ് മരിയ ബെന്നി എന്നിവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികൾക്കായി ഹലോ ഫോണിംഗ് ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു.
- Home
- Uncategorized
- അടയ്ക്കാത്തോട് സെൻ്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ ജെ ആർ സി പുതിയ ബാച്ചിന്റെ ഉദ്ഘാടനവും കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ജെ ആർ സി കേഡറ്റുകൾക്കുള്ള അവാർഡ് ദാനവും നടത്തി
previous post