കഴിഞ്ഞ മാസം കോഴിക്കോട് ജില്ലയിൽ പനി ബാധിച്ച് പത്തുവയസുള്ള പെൺകുട്ടിയും മരണപ്പെട്ടിരുന്നു. കോഴിക്കോട് എളേറ്റിൽ വട്ടോളി പുതിയോട് കളുക്കാൻചാലിൽ ഷരീഫിന്റെ മകൾ ഫാത്തിമ ബത്തൂൽ (10) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആയിരുന്നു മരണം.
പനി ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയെ വീടിനടുത്തുള്ള ആശുപത്രിയിലാണ് ആദ്യം ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ ആരോഗ്യസ്ഥിതി മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വീണ്ടും ആരോഗ്യസ്ഥിതി ഗുരുതരമായതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.