മുംബൈ: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള നാല് മലയാളി താരം സഞ്ജു സാംസണ് ഇടം നേടാന്‍ സാധിച്ചിരുന്നില്ല. സഞ്ജു മാത്രമല്ല റിങ്കു സിംഗ്, വെങ്കടേഷ് അയ്യര്‍, അഭിഷേക് ശര്‍മ, യൂസ്‌വേന്ദ്ര തുടങ്ങിയവരും തഴയപ്പെട്ടിരുന്നു. രാജ്യത്തെ അറുപതോളം ക്രിക്കറ്റര്‍ കളിക്കുന്ന ടൂര്‍ണമെന്റില്‍ സഞ്ജുവില്ലെന്നുള്ളത് അത്ഭുതത്തോടെയാണ് ക്രിക്കറ്റ് ലോകം നോക്കിക്കണ്ടത്. എന്തുകൊണ്ടായിരിക്കും സഞ്ജുവിനെ ഒഴിവാക്കിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
വിവിധ കാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ നിരത്തുന്നത്. അതിലൊന്ന് ഏകദിന ടീമിലേക്ക് സഞ്ജുവിനെ ഇനി പരിഗണിക്കില്ലെന്നുള്ളതാണ്. ടി20 ക്രിക്കറ്റില്‍ മാത്രമായി താരം ഒതുങ്ങേണ്ടി വരും. മറ്റൊരു കാര്യം ദുലീപ് ട്രോഫി റെഡ് ബോളിലാണ് കളിക്കുന്നതെന്നുള്ളതാണ്. അടുത്ത മാസം ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ ദുലീപ് ട്രോഫി ടീമുകളില്‍ നിന്നാവും തെരഞ്ഞെടുക്കുകയെന്ന് സെലക്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സഞ്ജുവിനെ ടെസ്റ്റിലേക്ക് പരിഗണിക്കാത്ത സാഹചര്യത്തിലാണ് ദുലീപ് ട്രോഫിയില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നും പറയപ്പെടുന്നു. സഞ്ജുവിനെ തഴഞ്ഞതില്‍ സോഷ്യല്‍ മീഡിയ എങ്ങനെയാണ് പ്രതികരിച്ചതെന്ന് നോക്കാം…