ചുങ്കക്കുന്ന്: രാജ്യം 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മക്കായി മെഴുകുതിരി തെളിയിച്ച് ചുങ്കക്കുന്ന് ഗവ യു പി സ്കൂളിലെ കുരുന്നുകൾ. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഇ ആർ വിജയൻ ദേശീയ പതാക ഉയർത്തി. വാർഡ് മെമ്പർ ശ്രീ ബാബു മാങ്കോട്ടിൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. തുടർന്ന് കുട്ടികളുടെ മാസ്സ്ഡ്രിൽ,ദേശഭക്തിഗാനം എന്നിവയ്ക്ക് ശേഷം പായസവിതരണം നടത്തി. അദ്ധ്യാപകരായ ഷാവു കെ വി, സിനി കെ സെബാസ്റ്റ്യൻ,ഡെല്ല ജോസ്, ദിവ്യ കെ സി , ക്രിസ്റ്റോ ജോസ് , ഗ്രീഷ്മ, മദർ പി ടി എ പ്രസിഡന്റ് സിന്ധു മാതിരംപള്ളിൽ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.