30.1 C
Iritty, IN
September 15, 2024
  • Home
  • Uncategorized
  • വിനേഷ് ഫോഗട്ടിനെ സ്വര്‍ണ മെഡല്‍ ജേതാവിനെപ്പോലെ സ്വീകരിക്കുമെന്ന് മഹാവീര്‍ ഫോഗട്ട്
Uncategorized

വിനേഷ് ഫോഗട്ടിനെ സ്വര്‍ണ മെഡല്‍ ജേതാവിനെപ്പോലെ സ്വീകരിക്കുമെന്ന് മഹാവീര്‍ ഫോഗട്ട്

ദില്ലി: ഒളിംപിക്സ് വിനേഷ് ഫോ​ഗട്ടിനെ സ്വർണ മെഡൽ ജേതാവിനെ പോലെ സ്വീകരിക്കുമെന്ന് അമ്മാവൻ മഹാവീർ ഫോ​ഗട്ട്. ഇന്നലത്തെ കോടതി വിധിയോടെ എല്ലാ മെഡൽ പ്രതീക്ഷകളും ഇല്ലാതായി. വിരമിക്കൽ തീരുമാനത്തിൽ നിന്നും വിനേഷിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുമെന്നും, അടുത്ത ഒളിംപിക്സിനായി തയ്യാറെടുക്കാൻ വിനേഷിനെ പ്രോത്സാഹിപ്പിക്കുമെന്നും മഹാവീർ ഫോ​ഗട്ട് പറഞ്ഞു.

സം​ഗീത ഫോ​ഗട്ടിനെയും റിതു ഫോ​ഗട്ടിനെയും അടുത്ത ഒളിംപിക്സിനായി തയാറെടുപ്പിക്കുമെന്നും മഹാവീർ ഫോ​ഗട്ട് വ്യക്തമാക്കി. ശനിയാഴ്ചയാണ് വിനേഷ് ഫോ​ഗട്ട് പാരീസിൽ നിന്നും ദില്ലിയിൽ തിരിച്ചെത്തുന്നത്. വിമാനത്താവളം മുതൽ ജന്മനാട് വരെ വിനേഷിന് സ്വീകരണം ഒരുക്കാനാണ് നാട്ടുകാരുടെയും സഹതാരങ്ങളുടെയും തീരുമാനം. വിനേഷ് ഫോഗട്ടിന്‍റെ അപ്പീൽ തള്ളിയ കായിക കോടതി വിധി വിശദ വിധി വന്നതിന് ശേഷം സ്വിസ് ഫെഡറൽ ട്രിബ്യൂണലിൽ അപ്പീൽ നൽകുമെന്ന് ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ അപ്പീൽ തള്ളിയതിനും വിധി വൈകിച്ചതിനും കാരണം വ്യക്തമാക്കിയിട്ടില്ല.

Related posts

പ്രഭാത സവാരിക്കിറങ്ങിയ 9 വയസുകാരനെയും അച്ഛനെയും കാണാതായി; അന്വേഷണത്തില്‍ കണ്ടെത്തിയത് മൃതദേഹങ്ങൾ

Aswathi Kottiyoor

കൽപ്പറ്റ വാഹനാപകടം: ജെൻസൻ്റെ നില ഗുരുതരം, വെൻ്റിലേറ്ററിൽ തുടരുന്നു; ശ്രുതിക്ക് പരിക്ക് കാലിൽ

Aswathi Kottiyoor

തിരുവനന്തപുരത്ത് 40 കൊല്ലം പഴക്കമുള്ള ഒന്നരക്കോടി രൂപയുടെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചു

Aswathi Kottiyoor
WordPress Image Lightbox