30.1 C
Iritty, IN
September 15, 2024
  • Home
  • Uncategorized
  • കീൻപടിയിൽ ബസിറങ്ങിയ 5 പേരുടെ കയ്യിൽ ബാഗുകള്‍, പരിശോധിച്ച പൊലീസുകാർ ഞെട്ടി, പിടികൂടിയത് 70 കിലോ കഞ്ചാവ്
Uncategorized

കീൻപടിയിൽ ബസിറങ്ങിയ 5 പേരുടെ കയ്യിൽ ബാഗുകള്‍, പരിശോധിച്ച പൊലീസുകാർ ഞെട്ടി, പിടികൂടിയത് 70 കിലോ കഞ്ചാവ്


കൊച്ചി: എറണാകുളം പെരുമ്പാവൂ‍ർ വൻ കഞ്ചാവ് വേട്ട. പെരുമ്പാവൂര്‍ വാഴക്കുളം കീൻപടിയിൽ ബസ്സിൽ നിന്ന് ഇറങ്ങിയ അഞ്ച് ഒഡീഷക്കാരിൽ നിന്നായി 70 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. അഞ്ചുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. തടിയിട്ട പറമ്പ് പൊലീസിന്റെയും പെരുമ്പാവൂർ എഎസ് പിയുടെ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

രഹസ്യവിവരം കിട്ടിയതിനെ തുടർന്നാണ് പൊലീസ് സ്ഥലത്ത് പരിശോധനക്കെത്തിയത്. തുടര്‍ന്ന് ബസിറങ്ങിയ അഞ്ചംഗസംഘത്തിന്‍റെയും ബാഗുകൾ വിശദമായി പരിശോധിക്കുകയായിരുന്നു. ബാഗിനുള്ളിലെ വലിയ പൊതികള്‍ കണ്ട് ഉദ്യോഗസ്ഥർ തന്നെ ഞെട്ടി. ബാഗുകളിൽ കടത്താൻ ശ്രമിച്ചത് 70 കിലോ കഞ്ചാവാണെന്ന് പരിശോധനയില്‍ വ്യക്തമായി.

Related posts

ബൈജൂസ് പിരിച്ചുവിട്ടത് 8,000 ജീവനക്കാരെ, ഷെയര്‍ചാറ്റ് 500 പേരേയും; രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടല്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത്

Aswathi Kottiyoor

മണിപ്പുര്‍: കര്‍ശന ഇടപെടലുമായി സുപ്രീംകോടതി; മലയാളി ഉള്‍പ്പെടെ 3 മുന്‍ ഹൈക്കോടതി ജഡ്ജിമാരുടെ പ്രത്യേക സമിതി

Aswathi Kottiyoor

ഇന്ത്യയിലെ പുരുഷന്മാർ ഇന്ത്യൻ‌ സ്ത്രീകളെ അർഹിക്കുന്നില്ല; അമ്മയെ കുറിച്ച് മകന്റെ ഹൃദയം തൊടുന്ന പോസ്റ്റ്

Aswathi Kottiyoor
WordPress Image Lightbox