28.9 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • പുലർച്ചെ ആലുവ സ്റ്റേഷനിൽ യുവതികൾ ട്രെയിനിറങ്ങി, സംശയം തോന്നിയ ഡാൻസാഫ് ടീം പരിശോധിച്ചു; കഞ്ചാവുമായി പിടിയിൽ
Uncategorized

പുലർച്ചെ ആലുവ സ്റ്റേഷനിൽ യുവതികൾ ട്രെയിനിറങ്ങി, സംശയം തോന്നിയ ഡാൻസാഫ് ടീം പരിശോധിച്ചു; കഞ്ചാവുമായി പിടിയിൽ

കൊച്ചി: ആലുവ റെയിൽവെ സ്റ്റേഷനിൽ കഞ്ചാവുമായി രണ്ട് യുവതികൾ പിടിയിലായി. ഒഡീഷക്കാരായ തപസ്സിനി നായിക്കും ചാന്ദ്നി ബെഹ്റയുമാണ് പിടിയിലായത്. മൂന്ന് കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് ഇവർ ഒഡീഷയിൽ നിന്ന് ട്രെയിനിൽ ആലുവയിലെത്തിയത്. റൂറൽ എസ്പിയുടെ കീഴിലുള്ള ഡാൻസാഫ് ടീമാണ് പരിശോധനക്കെത്തിയത്.

പെരുമ്പാവൂരിൽ നിന്ന് 70 കിലോയുമായി ഒഡീഷ സ്വദേശികളായ അഞ്ചു പേരെ പൊലീസ് പിടികൂടിയിരുന്നു. രണ്ടു സംഭവങ്ങളിലും ആർക്ക് വേണ്ടിയാണ് ഇത്രയും കഞ്ചാവ് എത്തിച്ചത്, ഇനിയും കഞ്ചാവുമായി സംഘങ്ങളെത്തുമോ മറ്റേതെങ്കിലും വഴിയിൽ വേറെ ഏതെങ്കിലും സംഘം കഞ്ചാവെത്തിച്ചിട്ടുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം.

Related posts

വെടിക്കെട്ടിനിടെ അപകടം: ഉത്തർപ്രദേശിൽ നാല് കുട്ടികൾ മരിച്ചു

Aswathi Kottiyoor

കളര്‍ ചേര്‍ത്ത മദ്യം വില്‍ക്കുന്നു, ഏറെ ദിവസത്തെ നിരീക്ഷണം, ഒടുവിൽ അരുൺ എക്സൈസ് പിടിയിൽ

Aswathi Kottiyoor

കേളകം ഇ എം എസ് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ രണ്ട് ബജറ്റുകൾ രണ്ട് സമീപനം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി

Aswathi Kottiyoor
WordPress Image Lightbox