തിരുവനന്തപുരം നെടുമങ്ങാട് ഡിവിഷനു കീഴിൽ തൊളിക്കോട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പനയ്ക്കോട് കവിയൂർ എന്ന സ്ഥലത്ത് ഓഗസ്റ്റ് 11നാണ് അപകടം സംഭവിച്ചത്. ഷോക്കേറ്റ വ്യക്തിക്ക് ഡോക്ടർമാർ സിപിആർ നൽകുന്നത് യാദൃച്ഛികമായി കണ്ടതാണ് ഈ ജീവൻ രക്ഷാ പ്രവർത്തനത്തിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഗായത്രിയും വിജിലയും പറഞ്ഞു. സഹോദരിമാരായ ഗായത്രിയെയും വിജിലയെയും കെഎസ്ഇബി തൊളിക്കോട് സെക്ഷൻ കാര്യാലയത്തിലേക്ക് ക്ഷണിച്ച് മെമെന്‍റോയും മധുരവും നൽകി ആദരിച്ചു.
- Home
- Uncategorized
- വൈദ്യുതാഘാതമേറ്റ അയൽവാസിയെ ജീവിതത്തിലേക്ക് കൈപിടിച്ചു; സഹോദരിമാർക്ക് കെഎസ്ഇബിയുടെ ആദരം