വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസം നൽകുന്നതിനുള്ള നടപടികൾ ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കേന്ദ്രത്തിന് നൽകേണ്ട വിവരങ്ങൾ അതിവേഗം തയ്യാറാക്കാനുള്ള നടപടികളും സ്വീകരിക്കും. നേരത്തെ സംസ്ഥാനസർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിരുന്നു. ദുരന്തത്തിന് ഇരയായവരെ വാടകവീടുകളിലേക്ക് മാറ്റുന്നതിനാണ് ഇപ്പോൾ മുൻഗണന. വാടകവീടുകൾ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മരിച്ചവരുടെയും നഷ്ടപ്പെട്ട സ്വത്തിന്റെയും അവകാശികളാരെന്ന് ഉറപ്പാക്കാനുള്ള നിയമപ്രശ്നത്തിനും ഉടൻ പരിഹാരം കണ്ടെത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കഴിഞ്ഞ ദിവസം 110 കോടി കവിഞ്ഞിരുന്നു.
- Home
- Uncategorized
- മുണ്ടക്കൈ ഉരുൾപൊട്ടൽ: ഡിഎൻഎ പരിശോധന നിർണായകം, കാണാതായവരുടെ പട്ടിക പുതുക്കാനാകുമെന്ന് പ്രതീക്ഷ