21.8 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • തൃശ്ശൂര്‍ ചേലക്കരയില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി 10 വയസുകാരി മരിച്ചു
Uncategorized

തൃശ്ശൂര്‍ ചേലക്കരയില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി 10 വയസുകാരി മരിച്ചു


ചേലക്കര: കഴുത്തിൽ ഷാൾ കുരുങ്ങി വിദ്യാർത്ഥിനി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേൽ റെജി – ബ്രിസിലി ദമ്പതികളുടെ ഏക മകൾ എൽവിന(10) യാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം മുറിയിൽ ജനാലയുടെ അരികിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ അബദ്ധത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു. പുറത്ത് പോയി തിരിച്ചെത്തിയ അച്ഛൻ റെജിയാണ് മകളെ ഷാൾ കുരുങ്ങിയ നിലയിൽ കണ്ടത്. ഉടൻ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Related posts

നിലമ്പൂരിൽ ബസിനടിയിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി; യുവാവിനു ദാരുണാന്ത്യം

Aswathi Kottiyoor

ആർദ്രം ആരോഗ്യം: മന്ത്രി വീണാ ജോർജ് നാളെ തിരുവനന്തപുരത്തെ ആശുപത്രികൾ സന്ദർശിക്കും

Aswathi Kottiyoor

തിളക്കമേറി തിരുവനന്തപുരം വിമാനത്താവളം: യാത്രക്കാര്‍ കൂടി; ഒരു വർഷം 83.6% വളർച്ച.*

Aswathi Kottiyoor
WordPress Image Lightbox