23.2 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • കിഴിശേരിയിലെ ആൾക്കൂട്ട കൊലപാതകം: വിചാരണക്കിടെ തുടരന്വേഷണം നടത്താൻ പൊലീസിന് അനുമതി നൽകി കോടതി
Uncategorized

കിഴിശേരിയിലെ ആൾക്കൂട്ട കൊലപാതകം: വിചാരണക്കിടെ തുടരന്വേഷണം നടത്താൻ പൊലീസിന് അനുമതി നൽകി കോടതി


മലപ്പുറം കിഴിശേരി ആൾക്കൂട്ട കൊലപാതക കേസിൽ വിചാരണക്കിടെ തുടരന്വേഷണം പ്രഖ്യാപിച്ചു. തുടരന്വേഷണം നടത്താൻ പൊലീസിന് കോടതി അനുമതി നൽകി. ബിഹാറിൽ നിന്നുള്ള രാജേഷ് മാഞ്ചിയാണ് ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായത്. കൂടുതൽ ഇലക്ട്രോണിക് തെളിവുകൾ പരിശോധിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടതോടെയാണ് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി മൂന്ന് തുടരന്വേഷണത്തിന് അനുമതി നൽകിയത്. വിചാരണയുടെ ആദ്യ ദിവസം തന്നെ ഏഴ് പ്രധാന സാക്ഷികൾ കൂറുമാറിയിരുന്നു. കിഴിശേരി ഒന്നാം മൈലിൽ 2023 മെയ് 13നാണ് യുവാവ് കൊല്ലപ്പെട്ടത്.

Related posts

യഥാർത്ഥ ജനനേതാവ്, ഉമ്മൻ ചാണ്ടിയുടെ ജീവിതം കേരള ചരിത്രത്തിൽ മായാത്തതെന്ന് രാഹുല്‍ഗാന്ധി, അനുസ്മരിച്ച് ഖര്‍ഗെയും

Aswathi Kottiyoor

ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്: കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട്

പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox