23.2 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • ദീർഘയാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വീടിന്റെ മുൻവാതിൽ തകർത്ത നിലയിൽ; സ്വർണവും പണവും നഷ്ടമായി
Uncategorized

ദീർഘയാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വീടിന്റെ മുൻവാതിൽ തകർത്ത നിലയിൽ; സ്വർണവും പണവും നഷ്ടമായി


മാവൂർ: കോഴിക്കോട് പെരുവയൽ ചെറുകുളത്തൂരിന് സമീപം അടച്ചിട്ട വീട്ടിൽ മോഷണം. പാറയിൽ പുന്നാറമ്പത്ത് അനിൽകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലുണ്ടായിരുന്ന രണ്ടു പവൻ സ്വർണവും പതിനാറായിരം രൂപയും മോഷ്ടിക്കപ്പെട്ടു.

കളരിപ്പയറ്റ് ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മകൾക്കൊപ്പം തിരുവനന്തപുരത്തേക്ക് പോയതായിരുന്നു അനിൽകുമാറും കുടുംബവും. വ്യാഴാഴ്ച പോയ ഇവർ ഇന്ന് രാവിലെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം തിരിച്ചറിഞ്ഞത്. വീടിന്റെ മുന്നിലെ പ്രധാന വാതിലിന്റെ പൂട്ട് തകർത്ത് നിലയിൽ ആയിരുന്നു. ഇതോടെ അനിൽകുമാർ അയൽക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥനെ വിവരമറിയിച്ചു.

മാവൂർ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. വീട്ടിനകത്ത് അലമാരയിൽ സൂക്ഷിച്ച രണ്ട് പവൻ സ്വർണവും പതിനാറായിരം രൂപയും നഷ്ടപ്പെട്ടു. അഞ്ചുതവണ പൂട്ടുന്ന രീതിയിലുള്ള വാതിൽ തുറന്ന സാഹചര്യത്തിൽ മോഷ്ടാവ് ഏറെ വിദഗ്ധനെന്ന നിഗമനത്തിൽ ആണ് പോലീസ്. പരിസരത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.

Related posts

4 മാസം പ്രായമുളള കുഞ്ഞിനെ ബസിൽ ഉപേക്ഷിച്ച് അമ്മ; മറ്റൊരാളെ ഏൽപിച്ച് അടുത്ത സ്റ്റോപ്പിൽ ഇറങ്ങി

Aswathi Kottiyoor

ചൈനയുടെ കളി ഇനി നടക്കില്ല, അതിർത്തിയിൽ വമ്പൻ റോക്കറ്റ് ലോഞ്ച് സിസ്റ്റവുമായി ഇന്ത്യൻ സൈന്യം, പ്രത്യേകത ഇങ്ങനെ!

Aswathi Kottiyoor

ക്ഷേമ പെൻഷൻ കേന്ദ്ര വിഹിതം മുടക്കി, പകരം കേരളം കൊടുത്തതും വിതരണം ചെയ്യുന്നില്ല, ആരോപണവുമായി ധനകാര്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox