22.7 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • കുന്നിടിച്ച് റോഡ് വീതി കൂട്ടുന്നതിനിടെ സര്‍വീസ് റോഡ് ഇടിഞ്ഞുതാണു; കാസർകോട് ദേശീയപാതയോരത്ത് മണ്ണിടിച്ചിൽ
Uncategorized

കുന്നിടിച്ച് റോഡ് വീതി കൂട്ടുന്നതിനിടെ സര്‍വീസ് റോഡ് ഇടിഞ്ഞുതാണു; കാസർകോട് ദേശീയപാതയോരത്ത് മണ്ണിടിച്ചിൽ


കാസര്‍കോട്: കാസർകോട് കുണ്ടടുക്കത്ത് ദേശീയ പാതയോരത്ത് വീണ്ടും മണ്ണിടിച്ചില്‍. അശാസ്ത്രീയമായ രീതിയിലുള്ള ദേശീയ പാതാ നിര്‍മ്മാണമാണ് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നേരത്തെ റോഡരികില്‍ മണ്ണെടുത്ത ഭാഗത്ത് വിള്ളല്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇതു വഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരുന്നു.

ദേശീയ പാത 66 ല്‍ കുണ്ടടുക്കത്താണ് പുതിയ മണ്ണിടിച്ചില്‍. കുന്നിടിച്ച് റോഡ് വീതി കൂട്ടുന്നതിനിടെയാണ് സര്‍വീസ് റോഡ് ഇടിഞ്ഞു താണത്. ഇതോടെ നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയിലായി. നേരത്തെ ഈ പ്രദേശത്ത് മണ്ണെടുത്ത ഭാഗത്ത് വിള്ളല്‍ ഉണ്ടായിരുന്നു. ഇത് പരിശോധിച്ച് നടപടി തുടരുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്. വലിയ തോതില്‍ മണ്ണ് അശാസ്ത്രീയമായി നീക്കിയതാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

നേരത്തേയും പ്രദേശത്ത് വിള്ളലുകള്‍ ഉണ്ടായിട്ടുണ്ടെന്നും അത് മറയ്ക്കാന്‍ നിര്‍മ്മാണ കമ്പനി സിമന്‍റ് പൂശാറാണ് പതിവെന്നുമാണ് ആരോപണം. ഇനിയും പ്രദേശത്ത് മണ്ണിടിയാനുള്ള സാധ്യതയുണ്ടെന്നും നിരവധി വീടുകള്‍ ഭീഷണിയിലാണെന്നും നാട്ടുകാര്‍ പറയുന്നു. ഇനി കൃത്യമായ മാനദണ്ഡങ്ങളോടെയല്ലാതെ ദേശീയ പാത നിര്‍മ്മാണം അനുവദിക്കില്ലെന്നാണ് ഇവരുടെ തീരുമാനം.

Related posts

സുവർണദണ്ഡ് നീട്ടി ചരിത്രത്തിൽ ഇടംനേടി ബിജെപിയും; കിരീടം കാക്കാൻ ചെങ്കോൽ

Aswathi Kottiyoor

കുടുംബനാഥകൾക്ക് മാസം 1000 രൂപ; ജനങ്ങളെ കൈയിലെടുത്ത് സ്റ്റാലിൻ സർക്കാർ

Aswathi Kottiyoor

സംസാരശേഷിയില്ലാത്ത അഞ്ചു വയസ്സുകാരിക്കു പീഡനം; കൺമുന്നിലുള്ള പ്രതി ‘ഒളിവിൽ’ എന്നു പൊലീസ്

Aswathi Kottiyoor
WordPress Image Lightbox