കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി കൂടിയായ കുനിയംപാടം സ്വദേശി കെ എം ഹംസയ്ക്കാണ് മര്‍ദ്ദനമേറ്റത്. അജീഷിനെതിരെ നടപടി ആവശ്യപ്പെട്ട് ഹംസ മങ്കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ജോലിക്ക് ശേഷം മങ്കര വെള്ളറോടുള്ള സ്ഥാപനത്തില്‍ ഇരിക്കുമ്പോള്‍ അജീഷ് മര്‍ദ്ദിക്കുകയായിരുന്നുവെന്നായിരുന്നു ഹംസയുടെ പരാതി. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ ഹംസയെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.