23.2 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • കേരള ബാങ്കിന്റെ ആശ്വാസ പ്രഖ്യാപനം; ചൂരൽമല ശാഖയിലെ ദുരന്തബാധിരുടെ വായ്പകൾ എഴുതിത്തള്ളും
Uncategorized

കേരള ബാങ്കിന്റെ ആശ്വാസ പ്രഖ്യാപനം; ചൂരൽമല ശാഖയിലെ ദുരന്തബാധിരുടെ വായ്പകൾ എഴുതിത്തള്ളും


തിരുവനന്തപുരം: ചൂരൽമല ശാഖയിലെ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളി കേരളാ ബാങ്ക്. വയനാട് ജില്ലയിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളുന്നതിനാണ് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചിരിക്കുന്നത്.

നിലവിൽ പ്രാഥമിക പട്ടികയിൽ 9 പേരുടെ വായ്പകളാണ് എഴുതിതള്ളാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ മരിച്ചവരും വീടും സമ്പാദ്യവും പൂര്‍ണായും നഷ്ടപ്പെട്ടവരും ഉൾപ്പെടും. മറ്റ് ദുരന്തബാധിതരുടെ വായ്പയുടെ കാര്യത്തിലും അനുഭാവപൂര്‍വം നിലപാടെടുക്കുമെന്ന് കേരള ബാങ്ക് അറിയിച്ചിട്ടുണ്ട്. അതേസമയം, തന്നെ മറ്റ് ശാഖകളിൽ ബാധ്യതകൾ ഉള്ള ദുരന്തബാധിതര്‍ക്ക് ഈ സഹായം ലഭിക്കുമോ എന്നും വ്യക്തമാകേണ്ടതുണ്ട്.

അതിനിടെ, കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 30.07.2024-ന് നൽകിയിരുന്നു. കൂടാതെ, കേരള ബാങ്കിലെ ജീവനക്കാർ സ്വമേധയാ ‍അഞ്ചു ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

Related posts

ബെംഗളൂരുവിൽ വൻ തീപിടിത്തം, നിരവധി ബസുകൾ കത്തിനശിച്ചു

Aswathi Kottiyoor

ഭര്‍തൃവീടിന് സമീപത്തെ പറമ്പിലുള്ള കുളിമുറിയില്‍ യുവതി മരിച്ചനിലയില്‍; സംഭവം നാദാപുരത്ത്

Aswathi Kottiyoor

ക്രിസ്റ്റീന പിഷ്‌കോവ ലോക സുന്ദരി

Aswathi Kottiyoor
WordPress Image Lightbox