23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • ‘ഹൃദയം വിങ്ങിയാണ് പ്രധാനമന്ത്രി മടങ്ങിയത്, വേണ്ടതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നൽകി’:കേന്ദ്ര മന്ത്രി സുരേഷ് ഗോപി
Uncategorized

‘ഹൃദയം വിങ്ങിയാണ് പ്രധാനമന്ത്രി മടങ്ങിയത്, വേണ്ടതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നൽകി’:കേന്ദ്ര മന്ത്രി സുരേഷ് ഗോപി


കൽപ്പറ്റ: വയനാട്ടിലെ ദുരന്തബാധിതർക്കായി വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഹൃദയം വിങ്ങിയാണ് പ്രധാനമന്ത്രി മടങ്ങിയതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. ജീവിതം എങ്ങനെയാണ് ഹനിക്കപ്പെടുന്നു എന്നതാണ് മോദി കണ്ടത്. വേണ്ടതെല്ലാം ചെയ്യുമെന്നാണ് മോദി പറഞ്ഞത്. യോഗത്തിൽ ദുരന്തത്തിന്റെ കാര്യങ്ങളെല്ലാം വിശദീകരിച്ചിരുന്നു. മുമ്പെങ്ങുമില്ലാത്ത വിധം പരിഗണിക്കപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു.

നേരത്തെ, തീരുമാനിച്ചതിൽ നിന്നും വ്യത്യസ്ഥമായി സെന്റ് ജോസഫ് സ്കൂളിലാണ് സന്ദർശനം നടത്തിയത്. അവിടെ ദുരന്തബാധിതരെ കണ്ടു. ഡോക്ടർമാരും നേഴ്സും ഉൾപ്പെടെയുള്ള എല്ലാവരുമായും മോദി സംസാരിച്ചതായും സുരേഷ് ഗോപി പറഞ്ഞു. കൂടുതൽ സമയവും ദുരന്തമേഖലയിൽ മോദി ചിലവഴിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചു. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകൾ ഉൾപ്പെട്ട മെമ്മോറാണ്ടമാണ് സമർപ്പിക്കേണ്ടത്. ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും ഇന്ന് കളക്ടേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു. വയനാട് സന്ദ‍ര്‍ശനത്തിന് ശേഷം ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയ പ്രധാനമന്ത്രി അവിടെ നിന്നും ദില്ലിയിലേക്ക് മടങ്ങി.

Related posts

പ്രവാസി മലയാളി സൗദിയില്‍ നിര്യാതനായി

Aswathi Kottiyoor

സാമൂഹ്യ പ്രവർത്തക സുരജ എസ് നായരെ ട്രെയിനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: പൊതുജനങ്ങള്‍ക്ക് ആപ്പുവഴി പരാതി നല്‍കാം, 100 മിനിറ്റിനുള്ളില്‍ നടപടി

Aswathi Kottiyoor
WordPress Image Lightbox