22.2 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • ജയിലിൽ നിന്നിറങ്ങി വെറും 2 ദിവസം മാത്രം; ശ്രീകാര്യത്ത് കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു, വെട്ടിയത് 3 അംഗ സംഘം
Uncategorized

ജയിലിൽ നിന്നിറങ്ങി വെറും 2 ദിവസം മാത്രം; ശ്രീകാര്യത്ത് കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു, വെട്ടിയത് 3 അംഗ സംഘം

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം പൗഡികോണത്ത് കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു. കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിക്കാണ് വെട്ടേറ്റത്. കാറിലെത്തിയ മൂന്നംഗ സംഘമാണ് ജോയിയെ വെട്ടിയത്. രാത്രി ഒൻപതു മണിയോടെ പൗഡികോണം സൊസൈറ്റി ജംഗ്ഷനിലായിരുന്നു സംഭവം. പൗഡിക്കോണം വിഷ്ണു നഗറിൽ വാടകയ്ക്ക് താമസിച്ചു വരികയാണ് ജോയ്.

കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ടുദിവസം മുൻപാണ് ജോയ് പുറത്തിറങ്ങിയത്. ഓട്ടോറിക്ഷയിലെത്തിയ ജോയിയെ കാറിൽ എത്തിയ സംഘം സൊസൈറ്റി ജംഗ്ഷനിൽ വച്ച് വെട്ടുകയായിരുന്നു. രണ്ടുകാലിലും ഗുരുതരമായി പരിക്കേറ്റ ജോയിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അതേസമയം, അക്രമി സംഘത്തെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

Related posts

മട്ടന്നൂരിൽ അനധികൃത മദ്യ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ

Aswathi Kottiyoor

ഉപ്പ് തൊട്ട് തേയില, ചെറുപയർ, തുവരപ്പരിപ്പ് വരെ; തുണിസഞ്ചിയടക്കം 14 ഇനങ്ങൾ; റേഷൻ കടകളിൽ ഓണക്കിറ്റ് നാളെ മുതൽ

Aswathi Kottiyoor

കോഴിക്കോട് പുതുപ്പാടിയില്‍ കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox