23.1 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • മുണ്ടക്കൈ ദുരന്തം; കേന്ദ്ര സംഘം ഇന്ന് ഉരുൾപൊട്ടൽ ബാധിത മേഖല സന്ദർശിക്കും
Uncategorized

മുണ്ടക്കൈ ദുരന്തം; കേന്ദ്ര സംഘം ഇന്ന് ഉരുൾപൊട്ടൽ ബാധിത മേഖല സന്ദർശിക്കും

കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ കേന്ദ്ര സംഘം ഇന്ന് ജില്ലയിലെത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇൻ്റർ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട് സന്ദര്‍ശിക്കുന്നത്.

ഓയില്‍ സീഡ് ഹൈദരബാദ് ഡയറക്ടര്‍ ഡോ. കെ പൊന്നുസ്വാമി, ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യാ ഡെപ്യൂട്ടി ഡയറക്ടര്‍ വി അമ്പിളി, കേന്ദ്ര റോഡ് ഗതാഗത വകുപ്പ് സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ ബി ടി ശ്രീധര, ധനകാര്യ വകുപ്പിന് കീഴിലുള്ള എക്സ്പെന്റീച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സുപ്രിയ മാലിക്, സിഡബ്ല്യൂസി ഡയറക്ടര്‍ കെ വി പ്രസാദ്, ഊര്‍ജ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ കെ തിവാരി, ഗ്രാമ വികസന വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി രമാവതര്‍ മീണ എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്.

റവന്യു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, കെഎസ്ഡിഎംഎ മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍ കുര്യാക്കോസ്, കെഎസ്ഡിഎംഎ കോര്‍ഡിനേറ്റിങ്ങ് ഓഫീസര്‍ എസ് അജ്മല്‍, നാഷണല്‍ റിമോട്ട് സെന്‍സിങ്ങ് സെന്ററിലെ ജിയോ ഹസാര്‍ഡ് സയിന്റിസ്റ്റ് ഡോ. തപസ് മര്‍ത്ത എന്നിവര്‍ സംഘത്തെ അനുഗമിക്കും.

രാവിലെ 10 മണിയ്ക്ക് കല്‍പ്പറ്റ എസ്കെഎംജെ സ്‌കൂള്‍ മൈതാനത്ത് ഹെലിപാഡിലിറങ്ങും. തുടര്‍ന്ന് സംഘം ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. വൈകീട്ട് 3.30 ന് എസ്കെഎംജെ സ്‌കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.

Related posts

കോട്ടയം നഗരത്തിൽ സ്ത്രീയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതി പിടിയില്‍

Aswathi Kottiyoor

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന്

Aswathi Kottiyoor

കളിസ്ഥലം ഇല്ലെങ്കിൽ സ്‌കൂളേ വേണ്ട; അടച്ചുപൂട്ടുന്നതടക്കം നടപടിയെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox