പേരാവൂർ : തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ സബ്ജില്ല കലോത്സവത്തിന് മുന്നോടിയായുള്ള സ്കൂൾ കലോത്സവം നടന്നു. സ്കൂൾ ഹാളിൽ നടന്ന ചടങ്ങ് സ്കൂൾ മാനേജർ റവ.ഫാ. മാത്യു തെക്കേമുറി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ വർഗീസ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ബീന ജോസഫ്, സ്കൂൾ ലീഡർ സെറ മരിയ കുര്യാക്കോസ്, വിദ്യാരംഗം സെക്രട്ടറി ദിയ ബാഷ്വ,പി.ടി.എ. പ്രസിഡൻ്റ് വിനോദ് നടുവത്താനിയിൽ മദർ പി.ടി എ പ്രസിഡൻ്റ് ബിന്ദു കൃഷ്ണ, കലാവിഭാഗം കൺവീനർ ജിജോ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് ജേതാക്കളായ 21 കുട്ടികളെ ആദരിക്കുകയും അവർക്ക് മെമൻ്റോ വിതരണം ചെയ്യുകയും ചെയ്തു. പ്രത്യേകം തയ്യാറാക്കിയ 9 വേദികളിലാണ് കലാമത്സരങ്ങൾ നടന്നത്.
- Home
- Uncategorized
- തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി.യിൽ സ്കൂൾ കലോത്സവം നടന്നു