23 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • നെട്ടൂരിൽ കായലിൽ വീണ് കാണാതായ 16 കാരിയുടെ മൃതദേഹം കണ്ടെത്തി
Uncategorized

നെട്ടൂരിൽ കായലിൽ വീണ് കാണാതായ 16 കാരിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: നെട്ടൂരിൽ കായലിൽ വീണ് കാണാതായ പ്ലസ് വൺ വിദ്യാർഥിനിയുടെ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കാണാതായ സ്ഥലത്തിന് സമീപത്തു നിന്നാണ് മൃതദേഹം ലഭിച്ചിരിക്കുന്നത്. മാലിന്യം കളയാനായി കായലിനരികിലേക്ക് പോയ 16 വയസ്സുകാരി ഫിദ ഇന്ന് രാവിലെ ആറരയോടെയാണ് കായലില്‍ വീണത്.

വീട്ടിലെ മാലിന്യം കായലിന് സമീപം ഇടാനെത്തിയ പെണ്‍കുട്ടി കാല്‍വഴുതി കായലില്‍ വീഴുകയായിരുന്നെന്നാണ് മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചത്. കുട്ടിയുടെ അമ്മയുടെ കണ്‍മുമ്പില്‍ വച്ചായിരുന്നു അപകടം. പിന്നീട് ഫയര്‍ ഫോഴ്സും ദുരന്തനിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തെരച്ചിൽ ഊർജ്ജിതമായി തുടരുന്നതിനിടെയാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചിരിക്കുന്നത്.

Related posts

വാഹനാപകടം; സംഗീത് ശശി മരണത്തിന് കീഴടങ്ങി.

Aswathi Kottiyoor

‘വീട്ടുകാരെ അറിയിക്കാതെ അമ്മവീ‌ട്ടിൽ പോയതാണ്’; തിരുവനന്തപുരത്ത് നിന്ന് കാണാതായ 12കാരനെ കണ്ടെത്തി

Aswathi Kottiyoor

മഹാരാജാസ് കോളേജ് സംഘർഷം; കെ.എസ്.യു പ്രവർത്തകൻ ഇജിലാൽ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox