30.1 C
Iritty, IN
September 15, 2024
  • Home
  • Uncategorized
  • ജന്മ ദിനത്തിൽ സൈക്കിൾ വാങ്ങാൻ മാറ്റിവെച്ച തുക മുഴുവൻ വയനാടിനു നൽകി ശസ മോൾ മാതൃകയായി
Uncategorized

ജന്മ ദിനത്തിൽ സൈക്കിൾ വാങ്ങാൻ മാറ്റിവെച്ച തുക മുഴുവൻ വയനാടിനു നൽകി ശസ മോൾ മാതൃകയായി

ഇരിട്ടി : ജന്മ ദിനത്തിൽ സൈക്കിൾ വാങ്ങാൻ വേണ്ടി സമാഹരിച്ച തന്റെ ഭണ്ടാരത്തിലെ തുക മുഴുവൻ വയനാട്ടിലെ ദുരിതമനുഭവിക്കുന്നവർക്ക് നൽകി ശസ മോൾ മാതൃകയായി. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി സമാഹരിക്കുന്ന ഫണ്ട് ശേഖരണത്തിലേക്കാണ് ശസ ഫണ്ട് കൈമാറിയത്. കോട്ടയംപൊയിൽ സ്വദേശിയായ ഷമീൽ കോട്ടയംപൊയിൽന്റെയും നടുവനാട് സ്വദേശിയായ പി എം തസ്‌മീന റഹ്മാന്റെയും മകളായ ശസ ഷമീൽ ഉളിയിൽ മൗണ്ട് ഫ്‌ളവർ ഇഗ്ളീഷ് സ്കൂളിൽ രണ്ടാം തരം വിദ്യാർത്ഥിനിയാണ്.

മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ തുക ഏറ്റുവാങ്ങി. പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട്, സി.എച്ച് അബ്ദുൽ ഖാദർ,ഹാരിസ് പരിയാരം, ലത്തീഫ് പഴശ്ശി ,കെ അഷ്‌റഫ്‌, യൂസുഫ് നടുവനാട്, നാസർ പഴശ്ശി, റംഷാദ് കോളാരി, നിയാസ് വളോര, ഷംസീർ നരയൻപാറ തുടങ്ങിയവർ സംബന്ധിച്ചു

Related posts

തലച്ചോറിൽ നീർക്കെട്ട്, അതികഠിന തലവേദന; 5 ദിവസത്തിനിടെ 6 കുട്ടികൾ മരിച്ചു, ചാന്ദിപുര വൈറസ് ഭീഷണിയിൽ ഗുജറാത്ത്

Aswathi Kottiyoor

കുടുംബശ്രീ ജനകീയ ഹോട്ടലിൽ ഗ്യാസ് പെട്ടിത്തെറിച്ച് അപകടം; ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Aswathi Kottiyoor

ടൂൾസ് കൂടെ കരുതാറില്ല, ആയുധം കരിങ്കല്ല്; ഏഴ് ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പ്രതി എട്ടാം ശ്രമത്തിനിടെ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox