വയനാട്ടിലും ചാലിയാറിലും സൺറൈസ് വാലിയിലും കാണാതായവർക്കായുള്ള തിരച്ചിൽ തുടരുമെന്നും മന്ത്രി അറിയിച്ചു. ലഭിക്കുന്ന മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങളുടെയും എണ്ണം കുറഞ്ഞിട്ടുണ്ട്. ദുരന്ത ബാധിതരുടെ അഭിപ്രായം പരിഗണിച്ച് മാത്രമേ പുനരധിവാസം നടപ്പാക്കുകയുള്ളൂ. പുനരധിവാസം ലോകത്തിന് മാതൃകയാക്കുന്ന രീതിയിലായിരിക്കുമെന്നും യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പാക്കുെമന്നും മന്ത്രി വ്യക്തമാക്കി.
ഉപയോഗിച്ച സാധനങ്ങൾ സഹായം എന്ന പേരിൽ വയനാട്ടിലേക്ക് അയക്കരുതെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ആവശ്യത്തിനുള്ള സാധനങ്ങൾ വയനാട്ടിലുണ്ട്. എന്തെങ്കിലും വേണമെങ്കിൽ ജില്ലാ ഭരണകൂടം അറിയിക്കും. വാടക വീടുകളിലേക്ക് മാറുന്ന മുറയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ ആ ഘട്ടത്തിൽ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.