തിരുവനന്തപുരം:കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗങ്ങളിൽ നിന്നും ശേഖരിച്ച
50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് മുഖ്യമന്ത്രിയുടെ ചേമ്പറിൽ വെച്ച് കൈമാറി.
സംസ്ഥാന പ്രസിഡണ്ട് ടി കെ മീരാഭായി സംസ്ഥാന ജനറൽ സെക്രട്ടറി പി വി ദിവാകരൻ, സംസ്ഥാന ട്രഷറർ പി പി ബാബു നിർവാഹകസമിതി അംഗങ്ങളായ ബി. രമേഷ്, അഡ്വ. വി.കെ നന്ദനൻ, സി.പി. സുരേഷ് ബാബു തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ജെ. ശശാങ്കൻ സെക്രട്ടറി ജി. ഷിംജി എന്നിവർ പങ്കെടുത്തു.