24.1 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • കണ്ണീരോടെ വിട നൽകി കേരളം, വിലാപങ്ങളുടെ ഭൂമിയിൽ പ്രിയപ്പെട്ടവർക്ക് പ്രണാമം; ഉള്ള് പൊള്ളിച്ച് സംസ്കാര ചടങ്ങുകൾ
Uncategorized

കണ്ണീരോടെ വിട നൽകി കേരളം, വിലാപങ്ങളുടെ ഭൂമിയിൽ പ്രിയപ്പെട്ടവർക്ക് പ്രണാമം; ഉള്ള് പൊള്ളിച്ച് സംസ്കാര ചടങ്ങുകൾ


പുത്തുമല: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാത്തവരായി അവശേഷിച്ചരുടെ സംസ്കാര ചടങ്ങുകൾ പൂര്‍ത്തിയായി. സർവമത പ്രാർത്ഥനയോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ് ഒരുമിച്ച് സംസ്കരിച്ചത്. വൈകുന്നേരം ആരംഭിച്ച സംസ്കാര ചടങ്ങുകൾ രാത്രി 12 മണിയോടെയാണ് അവസാനിച്ചത്.

ചടങ്ങുകൾ പൂർത്തിയാക്കാൻ സജീവമായി സന്നദ്ധപ്രവർത്തകരും രംഗത്തുണ്ടായിരുന്നു. ഓരോ ശരീരഭാഗങ്ങളെയും ഓരോ മൃതശരീരങ്ങളായി പരിഗണിച്ചാണ് അടക്കം ചെയ്തത്. ആദ്യം ക്രൈസ്തവ മതാചാരപ്രകാരവും പിന്നീട് ഹൈന്ദവ മതാചാര പ്രകാരവും ഇസ്ലാം മതാചാര പ്രകാരവും പ്രാർത്ഥനകളും അന്ത്യോപചാരവും നൽകിയാണ് ഓരോന്നും അടക്കം ചെയ്തത്.

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ 402 പേരാണ് മരണപ്പെട്ടതെന്നാണ് കണക്കുകൾ. മണ്ണിനടിയിൽ നിന്നും ചാലിയാറിൽ നിന്നുമടക്കം കണ്ടെടുത്തവയിൽ 180 എണ്ണം ശരീരഭാഗങ്ങളാണ്. അതേസമയം ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 226 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്നലെത്തെ തെരച്ചലില്‍ ആറ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഉരുള്‍പൊട്ടലിൽ പരിക്കേറ്റ 91 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വീട് നഷ്ടപ്പെട്ട 2514 പേരാണ് 16 ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്.

Related posts

ലക്ഷ്യത്തിനരികെ; ഇനി റഹീമിന്‍റെ മോചന വാർത്തക്കുള്ള കാത്തിരിപ്പ്, നന്ദി പറഞ്ഞ് റിയാദ് റഹീം സഹായസമിതി

Aswathi Kottiyoor

ഈഴവർക്ക് ഇടതുപക്ഷത്തുനിന്നും നീതി കിട്ടുന്നില്ല,അതിന്‍റെ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ കണ്ടത് : വെള്ളാപ്പള്ളി

Aswathi Kottiyoor

ഫോട്ടോ ഉപയോഗിച്ച് സൈബർ അധിക്ഷേപം: റഹിമിന്റെയും പി.ബിജുവിന്റെയും ഭാര്യമാർ പരാതി നൽകി

Aswathi Kottiyoor
WordPress Image Lightbox