23.2 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • ഉരുക്കുകോട്ട തീര്‍ക്കാന്‍ ശ്രീജേഷ്! ഹോക്കി സെമിയില്‍ ഇന്ത്യ ഇന്ന് ജര്‍മനിക്കെതിരെ
Uncategorized

ഉരുക്കുകോട്ട തീര്‍ക്കാന്‍ ശ്രീജേഷ്! ഹോക്കി സെമിയില്‍ ഇന്ത്യ ഇന്ന് ജര്‍മനിക്കെതിരെ

പാരീസ്: ഒളിംപിക്‌സ് ഹോക്കി സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് ജര്‍മനിയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് പോരാട്ടം. ടെലിവിഷനില്‍ സ്‌പോര്‍ട്‌സ് 18 നെറ്റ്വര്‍ക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാകും. ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മനിയെ വീഴ്ത്തിയാണ് ഇന്ത്യ 41 വര്‍ഷത്തിനുശേഷം ഒളിംപിക്‌സ് ഹോക്കിയില്‍ മെഡല്‍ നേടിയത്. അന്ന് നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ ജര്‍മനിയെ വീഴ്ത്തിയത്. മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ മിന്നുന്ന സേവുകളായിരുന്നു അന്ന് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.

നേര്‍ക്കുനേര്‍ പോരാട്ടങ്ങളിലും അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലും ജര്‍മനിക്കെതിരെ ഇന്ത്യക്ക് തന്നെയാണ് മേല്‍ക്കൈ. എന്നാല്‍ ജൂണില്‍ പ്രോ ഹോക്കി ലീഗില്‍ അവസാനം പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ജര്‍മനി ഇന്ത്യയ 2-3ന് മുട്ടുകുത്തിച്ചിരുന്നു. ഇതുവരെ 18 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ എട്ട് തവണ ജയം ഇന്ത്യക്കൊപ്പമായിരുന്നു. ജര്‍മനി ആറ് മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ നാലു മത്സരങ്ങള്‍ സമനിലയായി.

Related posts

തെളിവുണ്ട്, വിജേഷിന്റെ ലക്ഷ്യം കണ്ടെത്തേണ്ടത് അന്വേഷണ ഉദ്യോഗസ്ഥര്‍’: വെല്ലുവിളി ഏറ്റെടുത്ത് സ്വപ്ന

Aswathi Kottiyoor

സംസ്ഥാനത്ത് പ്ലസ് വൺ, പ്ലസ് ടൂ പരീക്ഷകൾ നാളെ ആരംഭിക്കും

Aswathi Kottiyoor

സഞ്ചാരികളുടെ വാഹനങ്ങൾക്ക് നേരെ കാട്ടാന ആക്രമണം; ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട് ദമ്പതികൾ

Aswathi Kottiyoor
WordPress Image Lightbox