വീടിന് സമീപം കളിക്കുകയായിരുന്നു നാല് വയസുകാരനായ സമർ ശൈഖ്. എന്നാൽ തിരികെ വരാൻ വൈകിയത് കാരണം വീട്ടുകാർ അന്വേഷിക്കാൻ തുടങ്ങി. പ്രദേശം മുഴുവൻ തിരഞ്ഞെങ്കിലും കണ്ടെത്താൻ സാധിക്കാതെ വന്നപ്പോഴാണ് പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചത്. ഇതിലാണ് കുട്ടി മാൻഹോളിലേക്ക് വീഴുന്ന ദൃശ്യങ്ങളുള്ളത്. ഇത് കണ്ടയുടൻ ഓടിയെത്തി മാൻഹോൾ പരിശോധിച്ചപ്പോൾ കുട്ടി അതിനകത്ത് വീണുകിടക്കുകയായിരുന്നു.
പുറത്തെടുത്തപ്പോഴേക്കും നാല് വയസുകാരന്റെ മരണം സംഭവിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മാൻഹോളിന്റെ മൂടി മാറ്റിയ ശേഷം താത്കാലികമായി അടച്ചുവെച്ചിരിക്കുകയായിരുന്നു.