22.7 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • അർജുനെ കണ്ടെത്താൻ ശ്രമിക്കണം, കർണാടകയോട് മുഖ്യമന്ത്രി പിണറായി വിജയൻ; സിദ്ധരാമയ്യക്ക് കത്തയച്ചു
Uncategorized

അർജുനെ കണ്ടെത്താൻ ശ്രമിക്കണം, കർണാടകയോട് മുഖ്യമന്ത്രി പിണറായി വിജയൻ; സിദ്ധരാമയ്യക്ക് കത്തയച്ചു

തിരുവനന്തപുരം : കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുനെ കണ്ടെത്താൻ ശ്രമിക്കണമെന്ന് കർണാടകയോട് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യമുന്നയിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിണറായി കത്തയച്ചു. നിലവിൽ തെരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കത്തയച്ചത്.

ഇന്ന് അർജുൻ്റെ കുടുംബത്തെ കോഴിക്കോട്ടെ വീട്ടിലെത്തി മുഖ്യമന്ത്രി സന്ദർശിച്ചിരുന്നു. ഉച്ചയോടെയാണ് മുഖ്യമന്ത്രി അർജുന്റെ വീട്ടിലെത്തിയത്. അർജുനെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ കർണാടക സർക്കാരിനെ അറിയിക്കുമെന്നും ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കുടുംബാംഗങ്ങൾക്ക് ഉറപ്പുനൽകി. ഏത് പ്രയാസങ്ങളിലും കൂടെയുണ്ടാവുമെന്ന ഉറപ്പുനൽകിയാണ് മുഖ്യമന്ത്രി അവിടെ നിന്നും മടങ്ങിയത്. സന്ദർശനത്തിന് പിന്നാലെയാണ് കർണാടകയ്ക്ക് കത്തയച്ചത്.

Related posts

119 പേർ കാണാമറയത്ത്; മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കി

Aswathi Kottiyoor

ബൈജുവിനെ കാണാനാനില്ല, തരാനുള്ളത് 13 കോടി, ജൂലൈ 3 ‘ബൈജൂഡ് ഡേ’; വീണ്ടും തിരിച്ചടി, പരാതിയുമായി ഓപ്പോ

Aswathi Kottiyoor

കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്‌കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം

Aswathi Kottiyoor
WordPress Image Lightbox