വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുകയാണ് നാട്. എന്നാൽ വയനാടിനെ വീണ്ടെടുക്കുന്നിതിനായി മലയാളികൾ ഒരുമിച്ചിരിക്കുകയാണ്. ദുരന്തത്തിന്റെ കണ്ണീർ മഴയത്ത് വിറങ്ങലിച്ചു നിൽക്കുമ്പോഴും പ്രതീക്ഷയോടെ മുന്നോട്ടു പോകാൻ പ്രേരിപ്പിക്കുന്ന ഓരോ ശ്രമങ്ങളും അതുകൊണ്ടു തന്നെ ഏറെ പ്രശംസനീയമാണ്.
കണ്ണൂർ ജില്ലയിലെ ചമ്പാട്, ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനി ആണ് അവന്ധിക. എൽ കെ ജി മുതൽ ചിത്രം വരച്ചു തുടങ്ങിയ അവന്ധിക ചിത്രരചനയിൽ ഇതിനകം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. വീരേന്ദ്രൻ പള്ളൂരിന്റെ കീഴിലാണ് ചിത്രരചന അഭ്യസിക്കുന്നത്. സ്കൂളിൽ നിന്നുള്ള പ്രോത്സാഹനങ്ങളും കുട്ടിക്ക് ഏറെ പ്രചോദനമാണ്.
ഈ ചിത്രം ഫ്രെയിം ചെയ്ത് ആരെങ്കിലും വാങ്ങുകയാണെങ്കിൽ ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന ആഗ്രഹം കൂടി അവന്ധിക പങ്കുവെച്ചിരുന്നു ആ ആഗ്രഹ പൂർത്തീകരണത്തിൻ്റെ വേളയിലാണ് ഇപോൾ ഈ മിടുക്കി.സോഷ്യൽ മീഡിയയിലും മറ്റും തലകുമ്പിട്ട് സമയം കളയുന്ന യുവ തലമുറക്ക് ഒരു പ്രചോദനം കൂടിയാണ് അവന്ധിക.അമ്മ സുനജ കൊട്ടിയൂർ കണ്ടപുനം സ്വദേശിയാണ്, അനുജത്തി ഗൗതമി അടങ്ങുന്നതാണ് കുടുംബം.