26.7 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • കേസുകളിൽ ഹാജരാകാതെ മുങ്ങിനടന്നു, പിന്നാലെ കോടതി വക അറസ്റ്റ് വാറണ്ട്; സ്റ്റിഫനെ ഒളിവിൽ നിന്നും പൊക്കി പൊലീസ്
Uncategorized

കേസുകളിൽ ഹാജരാകാതെ മുങ്ങിനടന്നു, പിന്നാലെ കോടതി വക അറസ്റ്റ് വാറണ്ട്; സ്റ്റിഫനെ ഒളിവിൽ നിന്നും പൊക്കി പൊലീസ്


ആലപ്പുഴ: കരീലക്കുളങ്ങരയിലെ സ്പിരിറ്റ് കേസ് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ സ്റ്റീഫൻ വർഗ്ഗീസിനെ (35) പൊലീസ് പിടികൂടി. ഒളിവിലായിരുന്ന കായംകുളം ചേരാവള്ളി പെരുമുഖത്ത് വടക്കതിൽ സ്റ്റീഫനെ കായംകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രതിയായ കേസുകളിൽ സ്ഥിരമായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനെ തുടര്‍ന്നാണ് പൊലീസ് നടപടി.

കായംകുളം ഡി വൈ എസ് പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ കായംകുളം സി ഐ അരുൺ ഷാ, എസ് ഐ രതീഷ് ബാബു, പൊലീസുകാരായ അനു, ബിജു, അഭിജിത്ത്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts

സ്ത്രീകളുമായി സൗഹൃദത്തിലാക്കാമെന്ന് വാ​ഗ്ദാനം നൽകി പണം തട്ടി യുവാവ് അറസ്റ്റിൽ

Aswathi Kottiyoor

കണ്ണൂരിൽ വെളളക്കെട്ടിനെ തുടർന്ന് അടച്ചിട്ട വീട്ടിൽ മോഷണം, ആഭരണങ്ങളും പണവും കവർന്നു –

Aswathi Kottiyoor

മാവില്‍ നിന്നുള്ള വീഴ്ചയിൽ കമ്പ് കുത്തികയറി മലദ്വാരം തകര്‍ന്നു; 2 മേജർ ശസ്ത്രക്രിയകൾ, എട്ട് വയസുകാരന് പുതുജീവൻ

Aswathi Kottiyoor
WordPress Image Lightbox