24.8 C
Iritty, IN
July 17, 2024
  • Home
  • Uncategorized
  • സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച 2.78 കോടിയുടെ റേഷൻ സാധനങ്ങൾ കാണാനില്ല, 8 ജീവനക്കാർക്ക് സസ്പെൻഷൻ
Uncategorized

സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച 2.78 കോടിയുടെ റേഷൻ സാധനങ്ങൾ കാണാനില്ല, 8 ജീവനക്കാർക്ക് സസ്പെൻഷൻ

മലപ്പുറം: സിവിൽ സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച രണ്ടേമുക്കാൽ കോടിയിലധികം രൂപയുടെ റേഷൻ സാധനങ്ങൾ കാണാനില്ല. മലപ്പുറം തിരൂർ കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിക്കുന്ന സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച 2.78 കോടിയിലേറെ രൂപയുടെ റേഷൻ ഭക്ഷ്യസാധനങ്ങളാണ് കണാതായത്. ഇന്റേണൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് കോടികളുടെ ക്രമക്കേട് കണ്ടത്തിയത്. ഡിപ്പോ മാനേജറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 8 സപ്പൈക്കോ ജീവനക്കാർക്കെതിരെ കല്പഞ്ചേരി പൊലീസ് കേസ് എടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Related posts

കേരളത്തിൽ കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നു, ബിജെപി അക്കൗണ്ട് തുറന്നത് ദൗർഭാഗ്യകരം; സീതാറാം യെച്ചൂരി

Aswathi Kottiyoor

സമരപ്പന്തൽ തകര്‍ത്തു, മൃതദേഹം പിടിച്ചെടുത്ത് പൊലീസ്, ആശുപത്രിയിലേക്ക് മാറ്റി; കോതമംഗലത്ത് നാടകീയ സംഭവങ്ങൾ.

Aswathi Kottiyoor

തലസ്ഥാനത്ത് പ്രസവവേദനയുമായി എത്തിയ യുവതിക്ക് ചികിത്സ നൽകിയില്ലെന്ന് പരാതി

Aswathi Kottiyoor
WordPress Image Lightbox