23.4 C
Iritty, IN
July 23, 2024
  • Home
  • Uncategorized
  • പറശ്ശിനിക്കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
Uncategorized

പറശ്ശിനിക്കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി


കണ്ണൂർ: പറശ്ശിനിക്കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. പാനൂർ അരയാൽകുന്ന് സ്വദേശി കുനിയിൽ വാഴയിൽ കെ വി രമേശൻ (55) ആണ് മരിച്ചത്. വളപട്ടണം പാലത്തിന് സമീപം പാറക്കലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പുഴയിലേക്ക് ചാടിയത് എന്നാണ് നിഗമനം. ഇയാളുടെ ഓട്ടോറിക്ഷയും മൊബൈൽ ഫോണും പുഴയുടെ സമീപത്തെ റോഡരികിൽ നിന്നും കണ്ടെത്തിയിരുന്നു. തുടർന്ന് ആളെ കാണാത്തതിൽ സംശയം തോന്നിയ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്ത് എത്തി പരിശോധന ആരംഭിക്കുക ആയിരുന്നു.

Related posts

പുൽക്കാടുകൾക്ക് തീ പിടിക്കാനായി സംഭവിച്ചതെന്തെന്ന് വ്യക്തമല്ല; അച്യുതാനന്ദന്റെ മരണത്തിൽ ഞെട്ടി നാട്

ദൂരദർശൻ എന്നു കേട്ടാൽ ഏവരുടെയും മനസ്സിൽ ആദ്യം തെളിയുന്ന മുഖം…. ഹേമലത.

Aswathi Kottiyoor

അർജുൻ മിഷൻ: ‘കനത്ത മഴയും മണ്ണിടിച്ചിലും വെല്ലുവിളി, രാത്രി രക്ഷാപ്രവർത്തനം ദുഷ്കരം’; ജില്ലാ പൊലീസ് മേധാവി

Aswathi Kottiyoor
WordPress Image Lightbox