25.9 C
Iritty, IN
July 23, 2024
  • Home
  • Uncategorized
  • വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം
Uncategorized

വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം


ഫരീദാബാദ്: വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്ന് കുട്ടികൾ മരിച്ചു.ഹരിയാനയിലെ ഫരീദാബാദിലെ സിക്രി ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്. കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം. 6, 8, 10 വയസ്സുള്ള കുട്ടികളാണ് മരിച്ചത്. മരിച്ച മൂന്ന് പേരും സഹോദരങ്ങളാണ്. ആറ് വയസ്സുള്ള ആദിലും എട്ട് വയസ്സുള്ള മുസ്കാനും 10 വയസ്സുള്ള ആകാശുമാണ് മരിച്ചത്. ധർമേന്ദ്ര കുമാർ എന്നയാളുടെ മക്കളാണിവർ. അപകടത്തിൽപ്പെട്ട കുട്ടികളെ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പഴയ ഒരു കെട്ടിടത്തിലാണ് കുട്ടികളുടെ കുടുംബം വാടകയ്ക്ക് താമസിച്ചിരുന്നത്. കെട്ടിടത്തിന്‍റെ ബലക്ഷയം കാരണമാണ് ബാൽക്കണി തകർന്നതെന്നാണ് അധികൃതർ പറയുന്നത്. കുടുംബത്തിലെ ബാക്കിയുള്ളവരെ മാറ്റിത്താമസിപ്പിച്ചു. കുട്ടികളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കൈമാറുമെന്ന് സെക്ടർ 58 എസ്എച്ച്ഒ കൃഷൻ കുമാർ പറഞ്ഞു. കെട്ടിടത്തിന്‍റെ ബലക്ഷയം അറിഞ്ഞിട്ടും വാടകയ്ക്ക് നൽകിയ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു.

Related posts

മെയ് 9,10 തീയ്യതികളിൽ കേളകത്ത് നടക്കുന്ന ദേശീയ ഗ്രാമോൽസവവും ഗോത്രകലാമേളയും വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു.

Aswathi Kottiyoor

യുനെസ്കോ സാഹിത്യ നഗര പദവി സ്വന്തമാക്കി കോഴിക്കോട്

Aswathi Kottiyoor

സ്പെയർപാർട്സ് കടയുടെ മേൽക്കൂര തകർത്ത് അകത്ത്, വില കൂടിയ ഹെല്‍മറ്റുകളും പണവും കൊണ്ടുപോയി, ഒരു തെളിവ് അവശേഷിച്ചു

Aswathi Kottiyoor
WordPress Image Lightbox