24.2 C
Iritty, IN
July 25, 2024
  • Home
  • Uncategorized
  • ഹാവേരിയിലെ അപകടം: മരിച്ചവരിൽ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ദേശീയ താരവും
Uncategorized

ഹാവേരിയിലെ അപകടം: മരിച്ചവരിൽ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ദേശീയ താരവും


ബംഗളൂരു: കർണാടകയിലെ ഹാവേരിയിൽ അപകടത്തിൽ മരിച്ചവരിൽ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ദേശീയ താരവും. ഇന്നലെയാണ് അപകടം ഉണ്ടായത്. ദേശീയ ബ്ലൈൻഡ് ഫുട്ബോൾ വനിതാ ടീമംഗം എ എസ് മാനസയാണ് മരിച്ചത്. കർണാടക ബ്ലൈൻഡ് ഫുട്ബോൾ ടീം ക്യാപ്റ്റനുമായിരുന്നു ഇരുപത്തിയഞ്ചുകാരിയായ മാനസ.

എംഎസ്‍സി പൂർത്തിയാക്കിയ ശേഷം ബംഗളുരുവിൽ ഐഎഎസ് പരിശീലനത്തിലായിരുന്നു മാനസ. അപകടത്തിൽ മാനസയുടെ അമ്മ ഭാഗ്യയും മരിച്ചു. തീർത്ഥാടനത്തിന് പോയി വരവേ മിനി ബസ് നിർത്തിയിട്ട ട്രക്കിലിടിച്ച് മരിച്ചത് 13 പേരാണ്. . 9 സ്ത്രീകളും 2 കുട്ടികളും 2 പുരുഷന്മാരുമാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related posts

ആൻറി റാഗിംഗ് ക്യാമ്പയിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Aswathi Kottiyoor

കുവൈത്ത് അപകടം ദൗര്‍ഭാഗ്യകരം, ഞങ്ങളുടെ ഭാഗത്ത് തെറ്റില്ല, ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയില്ല: കെജി എബ്രഹാം

Aswathi Kottiyoor

ആസ്റ്ററിൽ ജനിച്ച പതിനായിരം കുഞ്ഞുങ്ങള്‍ മാതാപിതാക്കള്‍ക്കൊപ്പം ഒത്തുചേര്‍ന്നു

Aswathi Kottiyoor
WordPress Image Lightbox