23.7 C
Iritty, IN
July 23, 2024
  • Home
  • Uncategorized
  • കാര്‍ പുഴയിലേക്ക് മറിഞ്ഞു; മരണത്തിനും ജീവിതത്തിനുമിടയിൽ മരത്തിൽ അള്ളിപ്പിടിച്ച് 2 യാത്രക്കാര്‍; രക്ഷപ്പെടുത്തി
Uncategorized

കാര്‍ പുഴയിലേക്ക് മറിഞ്ഞു; മരണത്തിനും ജീവിതത്തിനുമിടയിൽ മരത്തിൽ അള്ളിപ്പിടിച്ച് 2 യാത്രക്കാര്‍; രക്ഷപ്പെടുത്തി

കാസർകോട്: കാസര്‍കോട് ജില്ലയിലെ പള്ളഞ്ചി – പാണ്ടി റോഡിൽ പള്ളഞ്ചി ഫോറസ്റ്റിലുള്ള കൈവരി ഇല്ലാത്ത പാലത്തിൽ നിന്നും കാര്‍ പുഴയിലേക്ക് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന റാഷിദ്, തസ്‌രീഫ് എന്നിവരെ കുറ്റിക്കോൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പുഴയിലേക്ക് മറിഞ്ഞ കാറിൽ നിന്നും പുറത്തിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെട്ടതായിരുന്നു. വെള്ളത്തിൽ മരത്തിൽ പിടിച്ച് നിൽക്കുകയായിരുന്ന ഇവരെ ഫയര്‍ ഫോഴ്സ് സംഘമെത്തി കരക്കെത്തിക്കുകയായിരുന്നു. കാസർകോട് കള്ളാർ കൊട്ടോടി പുഴ കര കവിഞ്ഞൊഴുകുന്നതിനാൽ കൊട്ടോടി ടൗണിൽ വെള്ളം കയറിയിട്ടുണ്ട്. കൊട്ടോടി സർക്കാർ ഹൈസ്‌കൂളിന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

Related posts

ബനിയനും തോർത്തുമുടുത്ത് ഡ്യൂട്ടിക്കെത്തി; യുപിയിൽ പൊലീസുകാരന് ട്രാൻസ്ഫർ

Aswathi Kottiyoor

രാജ്യത്തിൻ്റെ ബഹുസ്വര സംസ്കാരം നിലനിർത്താൻ രാജ്യ നിവാസികൾ ഒന്നിക്കുക. രാമചന്ദ്രൻ കടന്നപള്ളി

Aswathi Kottiyoor

ഇന്ത്യൻ വിദ്യാര്‍ഥികളുടെ എണ്ണം കാനഡ നിജപ്പെടുത്തുമോ; പിആര്‍ എന്താകും?: ആശങ്ക…

Aswathi Kottiyoor
WordPress Image Lightbox