24.8 C
Iritty, IN
July 17, 2024
  • Home
  • Uncategorized
  • കനത്ത മഴയിലും കാറ്റിലും മരംമുറിഞ്ഞ് ബൈക്ക് യാത്രക്കാരന് മുകളിലേക്ക് വീണു, യുവാവിന് ഗുരുതര പരിക്ക്
Uncategorized

കനത്ത മഴയിലും കാറ്റിലും മരംമുറിഞ്ഞ് ബൈക്ക് യാത്രക്കാരന് മുകളിലേക്ക് വീണു, യുവാവിന് ഗുരുതര പരിക്ക്


മാനന്തവാടി : കനത്ത മഴയിലും കാറ്റിലും മരംപൊട്ടി വീണുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. നെൻമേനി കുന്താണിസ്വദേശി സനിത്തിനാണ് പരിക്കേറ്റത്. മലവയൽ എസ്റ്റേറ്റ് റോഡിലേക്കാണ് മരം മുറിഞ്ഞു വീണത്. ഈ സമയത്ത് ബൈക്കിൽ ഇതുവഴി പോകുകയായിരുന്നു സനിത്ത്. മുറിഞ്ഞുവീണ മരത്തിന്റെ കൊമ്പ് സനിത്തിന്റെ കഴുത്തിലാണ് പതിച്ചത്. ബത്തേരി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാനിത്തിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോടേക്ക് മാറ്റി.

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി. മലപ്പുറം ചെമ്പ്രശ്ശേരിയിൽ മഴയിൽ വീട് തകർന്ന് വീണു. വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നെല്ലേങ്ങര സുരേഷിന്റെ വീടാണ് തകർന്ന് വീണത്. അപകടത്തില്‍ വീട് പൂർണ്ണമായും തകർന്നു. അപകടം സമയത്ത് സുരേഷും, ഭാര്യയും വീടിനകത്തുണ്ടായിരുന്നു. മലപ്പുറം കൊണ്ടോട്ടിയിൽ വീടിൻ്റെ മുറ്റവും മതിലും ഇടിഞ്ഞ് വീണു. ചേപ്പിലിക്കുന്ന് കുടുക്കിൽ കൊയപ്പ രാജേഷിൻ്റെ വീടിൻ്റെ മുറ്റമാണ് ഇടിഞ്ഞത്. തറയ്ക്ക് വിള്ളലും ഉണ്ടായിട്ടുണ്ട്. 2 കുട്ടികൾ ഉൾപ്പെടെ 4 പേരാണ് വീട്ടിൽ താമസിക്കുന്നത്.

Related posts

കാസർകോട് സിപിഐഎം പാർട്ടി ഓഫീസിന് നേരെ ആക്രമണം

Aswathi Kottiyoor

പനി ബാധിത 25 ദിവസത്തിന് ശേഷം മരിച്ചു; ആലപ്പുഴ മെഡിക്കൽ കോളേജിൽ അ‍ര്‍ധരാത്രി മൃതദേഹവുമായി പ്രതിഷേധം

Aswathi Kottiyoor

പേരാവൂരിലെ ദിവസ വാടക രീതിയും ഭീമമായ വാടക വർധനവും നിർത്തലാക്കണം; യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ –

Aswathi Kottiyoor
WordPress Image Lightbox