24.8 C
Iritty, IN
July 16, 2024
  • Home
  • Uncategorized
  • പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണതായ സംഭവം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Uncategorized

പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണതായ സംഭവം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം‌: കഴിഞ്ഞ ദിവസം പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പിതാവ് കുഞ്ഞുമായി സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ (30) മകള്‍ ഇനായ മെഹറിൻ എന്നിവരെയാണ് കാണാതായത്. ഇരുവരുടെയും കൊണ്ടോട്ടിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് അന്വേഷണം തുടരുകയാണ്.

സഫീർ കുഞ്ഞിനെയും കൊണ്ട് മറ്റൊരു യുവതിയുമായി പോയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ചെമ്മാടുള്ള ഭാര്യവീട്ടിൽ നിന്നാണ് ഇന്നലെ സഫീർ കുഞ്ഞിനെയും കൊണ്ട് പോയത്. പിന്നീട് സഫീറിനേയും കുഞ്ഞിനേയും കുറിച്ച് ഒരു വിവരവുമില്ലെന്ന് പിതാവ് മുഹമ്മദ് കുട്ടി റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. കഴിഞ്ഞ ആറ് വർഷമായി സഫീർ ചെന്നൈയിൽ കൂൾബാർ നടത്തുകയാണ്.

Related posts

കൈറ്റ് രൂപീകൃതമായിട്ട് (ജൂലൈ 20) അഞ്ച് വർഷം

Aswathi Kottiyoor

കമ്മ്യൂണിറ്റി കൗൺസിലർ നിയമനം

Aswathi Kottiyoor

വിദ്യയെ സഹായിച്ച എസ്എഫ്ഐക്കാർ ഉണ്ടെങ്കിൽ, ആ നിമിഷം നടപടി: പിഎം ആർഷോ

Aswathi Kottiyoor
WordPress Image Lightbox