24.2 C
Iritty, IN
July 25, 2024
  • Home
  • Uncategorized
  • ദർശന്‍റെ മാനേജറെ ഫാം ഹൗസിൽ മരിച്ച നിലയിൽ കണ്ടെത്തി
Uncategorized

ദർശന്‍റെ മാനേജറെ ഫാം ഹൗസിൽ മരിച്ച നിലയിൽ കണ്ടെത്തി


ബെംഗളൂരു: കന്നഡ സൂപ്പര്‍താരം ദർശന്‍റെ മാനേജർ ശ്രീധറിനെ മരിച്ച നിലയില്‍ കണ്ടെത്തി. 2024 ജൂൺ 18-ന് ബെംഗളൂരുവിലെ നടന്‍റെ ഫാം ഹൗസിലാണ് മാനേജറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീധര്‍ ആത്മഹത്യ ചെയ്തതാണ് എന്നാണ് പൊലീസ് പറയുന്നത്. നടന്‍ ദര്‍ശന്‍ കൊലപാതക കേസില്‍ അറസ്റ്റിലായ അവസ്ഥയില്‍ ഈ സംഭവം ഏറെ വാര്‍ത്ത പ്രധാന്യം നേടുകയാണ്.

ദർശൻ കാര്യങ്ങൾ കൈകാര്യം ചെയ്യുകയും നടന്‍റെ സ്വത്തുക്കളുടെ മേൽനോട്ടം വഹിക്കുകയും ചെയ്തിരുന്ന ശ്രീധർ താന്‍ എന്തുകൊണ്ട് ഇത് ചെയ്യുന്നു എന്ന് വിവരിക്കുന്ന വീഡിയോയും ചെയ്താണ് ആത്മഹത്യ ചെയ്തത്. ഒപ്പം ആത്മഹത്യകുറിപ്പും ലഭിച്ചിട്ടുണ്ട്. ആത്മഹത്യ എന്നത് തന്‍റെ തീരുമാനമാണെന്നും. ഇപ്പോള്‍ നടക്കുന്ന കൊലപാതക കേസ് അന്വേഷണത്തിന്‍റെ പേരില്‍ തന്‍റെ കുടുംബത്തെ ബുദ്ധിമുട്ടിക്കരുതെന്നും വീഡിയോയില്‍ ശ്രീധര്‍ പറയുന്നു.

ശ്രീധറിന്‍റെ ആത്മഹത്യയും ദർശൻ ഉൾപ്പെട്ട രേണുക സ്വാമി വധക്കേസും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയാൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കന്നഡ സിനിമയിലെ സൂപ്പര്‍താരം ഉള്‍പ്പെട്ട കേസ് എന്നതിനാല്‍ തന്നെ രേണുക സ്വാമി വധക്കേസ് ഇതിനകം തന്നെ മാധ്യമ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.

Related posts

പി സി ജോർജും മകനും ബിജെപിയിലേക്ക്; ഇന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചേക്കും

Aswathi Kottiyoor

ഉഷ്ണതരംഗം: ‘മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണം’, മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ്

ഓണത്തിന് കൂടുതല്‍ വിനോദയാത്രകളുമായി കെ എസ് ആര്‍ ടി സി

Aswathi Kottiyoor
WordPress Image Lightbox