23.4 C
Iritty, IN
July 23, 2024
  • Home
  • Uncategorized
  • ‘പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാൻ’; കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് വീണ്ടും ഫ്ലെക്സ്
Uncategorized

‘പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാൻ’; കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് വീണ്ടും ഫ്ലെക്സ്

കോഴിക്കോട്: തൃശൂരിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് വീണ്ടും ഫ്ലെക്സ് ബോർഡ്‌ ഉയർന്നു. പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാൻ ആണെന്നാണ് ബോർഡിലെ വരികൾ. കോഴിക്കോട്ടെ കോൺഗ്രസ്‌ പ്രവർത്തകർ എന്ന പേരിലാണ് നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ബോർഡ്‌ സ്ഥാപിച്ചിരിക്കുന്നത്.

കെ മുരളീധരനെ പിന്തുണച്ച് നേരത്തെയും കോഴിക്കോട് ന​ഗരത്തിന് പുറമെ തിരുവനന്തപുരത്തും കൊല്ലത്തും പാലക്കാടും ഫ്ലക്സ് ബോര്‍ഡുകളും പോസ്റ്ററുകളും ഉയർന്നിരുന്നു. ‘നയിക്കാൻ മുരളിയേട്ടൻ വരട്ടെ’ എന്നായിരുന്നു പാലക്കാട് പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ മുരളീധരൻ മത്സരിക്കണം എന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെടുന്നത്. നഗരത്തിന്‌ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരുന്നത്.

Related posts

ഡല്‍ഹിക്കെതിരെ മുംബൈയ്ക്ക് ടോസ്; ക്യാപിറ്റല്‍സില്‍ ഹാരി ബ്രൂക്കിന്‍റെ പകരക്കാരന് അരങ്ങേറ്റം

Aswathi Kottiyoor

കെജ്‌രിവാളിന്റെ അറസ്റ്റ് : ജർമനിയുടെ പ്രസ്താവനയിൽ അതൃപ്തി അറിയിച്ച് കേന്ദ്രം; ഇടപെടരുതെന്ന് മുന്നറിയിപ്പ്

Aswathi Kottiyoor

സാമൂഹ്യവിരുദ്ധരെക്കൊണ്ട് ജീവിക്കാന്‍ വയ്യ; സ്ത്രീ സുരക്ഷയില്‍ കേരളം വട്ടപ്പൂജ്യം-

Aswathi Kottiyoor
WordPress Image Lightbox