24.5 C
Iritty, IN
July 16, 2024
  • Home
  • Uncategorized
  • ഹജ് 2024: കണ്ണൂർ എയർപ്പോർട്ട് സന്ദർശിച്ചു
Uncategorized

ഹജ് 2024: കണ്ണൂർ എയർപ്പോർട്ട് സന്ദർശിച്ചു

മട്ടന്നൂർ :കണ്ണൂർ ഹജ്ജ് എമ്പാർകേഷൻ പോയിന്റായ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ഹജ്ജ് ക്യാമ്പ് ഒരുക്കുന്നത് സംബന്ധിച്ച് ഹജ്ജ് കമ്മിറ്റി അധികൃതരും എയർപോർട്ട് അധികൃതരും ചർച്ച നടത്തി. ഇത്തവണയും എയർപ്പോർട്ടിനകത്തുതന്നെ ക്യാമ്പ് സജ്ജീകരിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് എയർപ്പോർട്ട് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷത്തേതിൽ നിന്നും വ്യത്യസ്തമായി വലിയ വിമാനങ്ങളാണ് സർവീസ് നടത്തുന്നത് എന്നും അതിനാൽ ഒരേ സമയത്ത് കൂടുതൽ ഹാജി മാർക്ക് താമസിക്കാനും പ്രാർത്ഥന നടത്തുന്നതിനുമുള്ള സൗകര്യമൊരുക്കണമെന്ന് ഹജ് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ മൂവായിരത്തിൽ പരം ഹാജിമാരെയാണ് കണ്ണൂർ എയർപോർട്ടിൽ നിന്ന്യം യാത്രയാക്കേണ്ടത്. വെയിറ്റിം ഗ് ലിസ്റ്റിലുള്ള ഏതാനും പേർക്കു കൂടി അവസരം ലഭിക്കുമെന്നും ഹജ് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. സൗദി എയർലൈൻ സാണ് ഇത്തവണ കണ്ണൂരിൽ നിന്നും സർവീസ് നടത്തുന്നത്.
ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ പി മൊയ്തീൻ കുട്ടി, ഡോ. ഐ പി അബ്ദുസ്സലാം,പി പി മുഹമ്മദ്‌ റാഫി, എക്സിക്യൂട്ടീവ് ഓഫിസർ പി എം ഹമീദ്,ഹജ്ജ് ഫാകൾട്ടി സുബൈർ ഹാജി, കണ്ണൂർ ജില്ലാ ട്രെയിനിങ് ഓർഗനൈസർ നിസാർ അതിരകം, എയർപോർട്ട് ഹെഡ് എഞ്ചിനിയർ അബ്ദുൽ സലാം, ഡെപ്യൂട്ടി മാനേജർ സ്രിവിൽ ) രാജേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Related posts

വടകരക്കടുത്ത് വാഹനാപകടം; നിടുമ്പൊയിൽ സ്വദേശികൾക്ക് പരിക്ക് –

Aswathi Kottiyoor

രാത്രിയോടെ വയനാട്ടിലെ ഹോംസ്റ്റേയിൽ അതിക്രമിച്ച് കയറി, വ്യാപക അതിക്രമം, യുവാക്കൾ മാസങ്ങൾക്ക് ശേഷം പിടിയിൽ

Aswathi Kottiyoor

അതിരപ്പിള്ളിയില്‍ ആദിവാസി പെണ്‍കുട്ടിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox