23.2 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 19 കാരൻ അറസ്റ്റിൽ
Uncategorized

സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 19 കാരൻ അറസ്റ്റിൽ

17 കാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ. മൊബൈലിൽ അശ്ലീല വീഡിയോ കണ്ട ശേഷം പ്രതി സഹോദരിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ്. ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ് സംഭവം.

ഫെബ്രുവരി മൂന്നിന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. കുറ്റകൃത്യം നടക്കുമ്പോൾ വീട്ടിൽ സഹോദരങ്ങൾ തനിച്ചായിരുന്നു. കുട്ടികളുടെ അമ്മ ബന്ധുവീട്ടിൽ ആയിരുന്നു ഉണ്ടായിരുന്നത്. മൊബൈലിൽ പോൺ വീഡിയോ കണ്ട ശേഷം പ്രതി സഞ്ജു തൻ്റെ അരികിൽ ഉറങ്ങുകയായിരുന്ന സഹോദരിയെ പീഡിപ്പിക്കുകയായിരുന്നു.

പീഡന വിവരം വെളിപ്പെടുത്തുമോ എന്ന ഭയത്താൽ സഞ്ജു സഹോദരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പിറ്റേന്ന് ഫെബ്രുവരി നാലിന് ഇരയുടെ അമ്മാവൻ രാധേഷ്യാം സഞ്ജുവിനെതിരെ പരാതി നൽകി. തുടർന്ന് ഫെബ്രുവരി 5 ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ സഞ്ജു കുറ്റം സമ്മതിച്ചു. സഞ്ജുവിൽ നിന്ന് അശ്ലീല വീഡിയോകളുള്ള മൊബൈൽ ഫോൺ കണ്ടെടുത്തതായി കാസ്ഗഞ്ചിലെ പൊലീസ് സൂപ്രണ്ട് സ്ഥിരീകരിച്ചു.

Related posts

കുഞ്ഞ് ദേഹത്ത് മൂത്രമൊഴിച്ചതിന് ഭര്‍ത്താവിന്റെ മര്‍ദനം’; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു.*

Aswathi Kottiyoor

ഷാരുഖ് ഖാന്‍റെ മകനെ ലഹരിക്കേസിൽ അറസ്റ്റ് ചെയ്ത സമീർ വാങ്കഡെക്ക് വീണ്ടും തിരിച്ചടി,കള്ളപ്പണക്കേസിൽ ഇഡി എഫ്ഐആർ

Aswathi Kottiyoor

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: പുതിയ പദ്ധതി തയാറാക്കി പൊലീസ്; പരിപാടികളില്‍ മാറ്റമില്ല

Aswathi Kottiyoor
WordPress Image Lightbox