അസം സ്വദേശികൾ താമസിക്കുന്നതിന് തൊട്ടടുത്ത ക്വാട്ടേഴ്സിൽ താമസിക്കുന്ന ഫൈസൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. മാതാപിതാക്കൾ പുറത്തുപോയ സമയത്തായിരുന്നു പീഡനശ്രമം. ഫൈസലിന്‍റെ പെരുമാറ്റത്തിൽ ഭയന്ന് കുട്ടി കരഞ്ഞ് ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് പൊലീസിനെ വിളിച്ച് വരുത്തി. പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതിനിടെ കൊല്ലത്ത് ഓസ്‌ട്രേലിയൻ സ്വദേശിയായ വനിതയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. പൊഴിക്കര സ്വദേശി മുഹമ്മദ് ഷൈൻ ആണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. ഇന്നലെ വൈകീട്ട് നാലു മണിയോടെ മയ്യനാട് താന്നിയിലുള്ള റിസോർട്ടിന് സമീപം കടലിൽ ഇറങ്ങി നിന്ന വിദേശ വനിതയെ ഇയാൾ ലൈംഗിക ഉദ്ദേശത്തോടെ സമീപിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. ഇത് അവഗണിച്ച യുവതിയുടെ സമീപത്ത് എത്തിയ പ്രതി സ്വകാര്യ ഭാഗങ്ങളിൽ കയറിപിടിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.