23.2 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • സോളാർ പീഢന ഗൂഢാലോചനക്കേസ്: ഒന്നാം പ്രതിക്ക് ജാമ്യം
Uncategorized

സോളാർ പീഢന ഗൂഢാലോചനക്കേസ്: ഒന്നാം പ്രതിക്ക് ജാമ്യം

സോളാർ പീഡന ഗൂഢാലോചന കേസിലെ ഒന്നാം പ്രതിക്ക് ജാമ്യം. കൊട്ടാരക്കര കോടതിയിൽ നേരിട്ട് ഹാജരായാണ് ജാമ്യമെടുത്തത്. രണ്ടാം പ്രതി കെ.ബി ഗണേഷ് കുമാർ എംഎൽഎക്കൊപ്പം ചേർന്ന് ഉമ്മൻ ചാണ്ടിയെ പീഢനക്കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.എല്ലാ വിചാരണ വേളയിലും നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഗണേഷ് കുമാറിന് കോടതി ഇളവ് നൽകി. ആവശ്യപ്പെടുമ്പോൾ മാത്രം ഹാജരായാൽ മതിയെന്നാണ് നിർദേശം. എംഎൽഎയും പൊതുപ്രവർത്തകനും ആയതിനാൽ ഇളവ് നൽകണമെന്നായിരുന്നു ആവശ്യം.

കേസിൽ ഗണേഷ് കുമാർ നേരത്തെ ജാമ്യം എടുത്തിരുന്നു. അടുത്ത മാസം പത്തിന് കേസ് വീണ്ടും പരിഗണിക്കും. പുതിയ സാക്ഷിപ്പട്ടിക കൈമാറാൻ പരാതിക്കാരനായ അഡ്വ.സുധീർ ജേക്കബിന് കോടതി നിർദ്ദേശം നൽകി.

Related posts

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത, കേരളത്തില്‍ മഴ അതിശക്തമാകും

Aswathi Kottiyoor

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി പ്രതിയാകും, ഇഡി വേട്ടയാടുന്നുവെന്ന് സിപിഎം

Aswathi Kottiyoor

പത്ത് വയസുള്ള 2 പെൺകുട്ടികളോട് ലൈംഗിക അതിക്രമം; റിമാൻഡിൽ കഴിയവേ 51 കാരനെതിരെ വീണ്ടും പോക്സോ കേസ്

Aswathi Kottiyoor
WordPress Image Lightbox