നവംബർ മൂന്നിനായിരുന്നു ഹർമീത് ആൺകുട്ടിക്ക് ജന്മം നൽകിയത്. പ്രസവത്തിന് പിന്നാലെ രക്തസ്രാവം ഉണ്ടാവുകയും കിഡ്നി തകരാറിലാവുകയും ചെയ്തതിന് പിന്നാലെ നവംബർ 13നാണ് നെഹ്റു ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ യുവതിയെ പ്രവേശിപ്പിക്കുന്നത്. നവംബർ 15ന് രാത്രിയിൽ ഇരുപത് വയസിന് മുകളിൽ പ്രായം തോന്നിക്കുന്ന അജ്ഞാത യുവതിയെത്തി ഹർമീതിന് ഒരു ഇൻജക്ഷന്‍ നൽകുകയായിരുന്നു. 25കാരിയുടെ ഭർതൃ സഹോദരിയോട് ഒരു ഇൻജക്ഷനുണ്ടെന്ന് വിശദമാക്കിയ ശേഷമായിരുന്നു ഇത്. എന്തിനാണ് ഇൻജക്ഷനെന്നും മറ്റുമുള്ള ചോദ്യങ്ങൾ ബന്ധുക്കൾ ചോദിച്ചതോടെ ഇവർ സ്ഥലം വിടുകയായിരുന്നു.
- Home
- Uncategorized
- ഗൈനക്കോളജി വാർഡിലെത്തിയ അജ്ഞാത യുവതി മരുന്ന് കുത്തിവച്ചു പിന്നാലെ ഗുരുതരാവസ്ഥയിലായി 25കാരി