23.6 C
Iritty, IN
November 30, 2023
  • Home
  • Uncategorized
  • മകനെ കുത്തി പരുക്കേൽപ്പിച്ച ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു
Uncategorized

മകനെ കുത്തി പരുക്കേൽപ്പിച്ച ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു

കോട്ടയത്ത് മകനെ കുത്തി പരുക്കേൽപ്പിച്ച ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു. വള്ളിച്ചിറ വെട്ടുകാട്ടിൽ ചെല്ലപ്പൻ (74) ആണ് മരിച്ചത്. പരുക്കേറ്റ മകൻ ശ്രീജിത്ത് ചികിത്സയിലാണ്. സ്വത്ത് തർക്കത്തെ ചൊല്ലിയാണ് ഇരുവരും തമ്മിൽ സംഘർഷമുണ്ടായത്.വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നേരത്തെയും തർക്കമുണ്ടായിരുന്നു. നാട്ടുകാർ ചേർന്നാണ് ശ്രീജിത്തിനെ ആശുപത്രിയിലേക്ക് മാറ്റിയത്. മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്ത്, ചെല്ലപ്പൻ പഴയ വീടിനോട് ചേർന്ന് തൂങ്ങിമരിക്കുകയായിരുന്നു.ഇന്ന് രാവിലെ ഇത് സംബന്ധിച്ച് വാക്കുതർക്കം ഉണ്ടാവുകയും ചെല്ലപ്പൻ കത്തി ഉപയോഗിച്ച് ശ്രീജിത്തിനെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ചെല്ലപ്പന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായാണ് വിവരം. സ്ഥലത്ത് പാലാ പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Related posts

കോളയാട് പെരുവയില്‍ തകര്‍ന്ന വീടിന്റെ ഉടമസ്ഥന് ധനസഹായം പ്രഖ്യാപിക്കണമെന്ന് കണ്ണൂര്‍ ജില്ലാ കുറിച്ച്യ മുന്നേറ്റ സമിതി

Aswathi Kottiyoor

16കാരനെ കൊലപ്പെടുത്തിയത് ട്യൂഷൻ ടീച്ചറുടെ കാമുകൻ, കേസ് വഴിതിരിക്കാൻ ‘അല്ലാഹു അക്ബർ’ കത്ത്, കാരണം തേടി പൊലീസ്

Aswathi Kottiyoor

പുഴ നടത്തം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox