24.5 C
Iritty, IN
November 28, 2023
  • Home
  • Uncategorized
  • തെറ്റ് ആര് ചെയ്താലും തെറ്റാണ്;വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്
Uncategorized

തെറ്റ് ആര് ചെയ്താലും തെറ്റാണ്;വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്

പത്തനംതിട്ട: വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ വിശദീകരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ്. തെറ്റ് ആര് ചെയ്താലും തെറ്റാണെന്നും സഹോദരന് കഞ്ചാവ് കേസുമായി ബന്ധമുണ്ടെങ്കിൽ ശിക്ഷിക്കണമെന്നും നഹാസ് പറഞ്ഞു. കോടിയേരി പറഞ്ഞത് പോലെ വീട്ടിൽ ആരെങ്കിലും തെറ്റ് ചെയ്‌താൽ ബാക്കി ഉള്ളവർ തെറ്റുകാർ ആകുമോയെന്നും നഹാസ് ചോദിച്ചു. ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നഹാസിന്റെ സഹോദരൻ നസീബിന്റെ മുറിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് എക്സൈസ് സംഘം, രണ്ട് കിലോ കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ നസീബ് സുലൈമാനെതിരെ എക്സൈസ് കേസെടുത്തിട്ടുണ്ട്. നസീബ് ഒളിവിലാണ്. എന്നാൽ നസീബിന് മാത്രമല്ല, നഹാസിനും സംഭവത്തിൽ പങ്കുണ്ടെന്നാണ് സിപിഎം നേതൃത്വവും ഡിവൈഎഫ്ഐ നേതൃത്വവും ആരോപിക്കുന്നത്. സംഭവത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

Related posts

ബിജെപി വിട്ട കർണാടക മുൻ ഉപമുഖ്യമന്ത്രി കോൺഗ്രസിൽ ചേർന്നു; അത്തനിയിൽ മത്സരിക്കും

Aswathi Kottiyoor

*കണ്ണൂർ കാപ്പിമലയിൽ ഉരുൾപൊട്ടി, വൻ കൃഷിനാശം; അഴീക്കോട് വീടുകളിൽ വെള്ളം കയറി, 57 പേരെ മാറ്റിപ്പാർപ്പിച്ചു*

Aswathi Kottiyoor

കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെ തീപിടിച്ച് യുവാവിന് ദാരുണാന്ത്യം |

Aswathi Kottiyoor
WordPress Image Lightbox